'തനിക്കെതിരെ കേസെടുക്കാന്‍ രാഹുലും പിണറായിയും കൈകോര്‍ത്തു'; പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍

'തനിക്കെതിരെ കേസെടുക്കാന്‍ രാഹുലും പിണറായിയും കൈകോര്‍ത്തു'; പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ ഇരട്ട നീതിയെന്ന് കെ സുരേന്ദ്രന്‍

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെടുത്തി നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിദ്വേഷ പ്രചരണത്തിന് കേസെടുത്ത കേരള പോലീസിന്റെ നടപടിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ കേസെടുക്കാന്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികളായ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചു എന്ന തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചാണ് കേന്ദ്ര ഇലക്ട്രോണിക് - ഐടി വകുപ്പ് സഹമന്ത്രിയുടെ പ്രതികരണം. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറും ചന്ദ്രശേഖര്‍ പങ്കുവച്ചു.

എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് തുടങ്ങിയ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്നു

എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് തുടങ്ങിയ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന നേതാകളാണ് പിണറായി വിജയനും രാഹുല്‍ ഗാന്ധിയും എന്നും രാജീവ് ചന്ദ്രശേഖരന്‍ പോസ്റ്റില്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രീണന രാഷ്ട്രീയമാണ് ജമ്മു കശ്മീര്‍, പഞ്ചാബ്, കേരളം തുടങ്ങി ഇന്ത്യയിലെ പലയിടങ്ങളിലും നിരവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഹമാസിനെ തുറന്ന് കാട്ടിയതിനാണ് തനിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നും കേന്ദ്ര സഹമന്ത്രി എക്‌സില്‍ ( ട്വിറ്ററില്‍) പങ്കുവച്ച കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്; സോഷ്യല്‍ മീഡിയയിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഇരട്ട നീതിയാണെന്ന് ആരോപിച്ച അദ്ദേഹം തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണ് കേന്ദ്ര മന്ത്രിക്ക് എതിരെ കേസെടുത്തതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും കേസെടുക്കാന്‍ പോലീസ് തയ്യാറല്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

'തനിക്കെതിരെ കേസെടുക്കാന്‍ രാഹുലും പിണറായിയും കൈകോര്‍ത്തു'; പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍
'മോദിയുടെ ആത്മാവ് അദാനിയിലാണ്‌'; എത്ര ഫോണ്‍ ചോര്‍ത്തിയാലും പോരാട്ടം തുടരുമെന്ന് രാഹുല്‍

സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടപടി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ ടി വൈ പ്രമോദാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിമയത്തിലെ 153, 153 എ. കേരള പോലിസ് ആക്ടിലെ 120 (0) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എറണാകുളംജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പിച്ചത്.

logo
The Fourth
www.thefourthnews.in