"നടപടികൾ പൂർത്തിയായാൽ മാറ്റം വരുത്തും"; രേഖകളിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാൻ തയ്യാറെന്ന് യുഎൻ

"നടപടികൾ പൂർത്തിയായാൽ മാറ്റം വരുത്തും"; രേഖകളിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാൻ തയ്യാറെന്ന് യുഎൻ

നിലവിലെ വിവാ​ദത്തിൽ യുഎൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും സെക്രട്ടറി ജനറൽ

യുഎൻ രേഖകളിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാൻ തയ്യാറെന്ന് അറിയിച്ച് യുഎൻ സെക്രട്ടറി ജനറൽ. ഡൽഹിയിലെ നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ഐക്യരാഷ്ട്രസഭയെ അറിയിക്കും. തുടർന്ന് രേഖകളിൽ മാറ്റം വരുത്തുമെന്ന് ജി20 ഉച്ചകോടിക്കു മുന്നോടിയായി ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ യുഎൻ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റിയത് വിവാദമായതിനു പിന്നാലെയാണ്‌ യുഎൻ പ്രസ്താവന.

"നടപടികൾ പൂർത്തിയായാൽ മാറ്റം വരുത്തും"; രേഖകളിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാൻ തയ്യാറെന്ന് യുഎൻ
യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം; ഇന്ത്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച് ബൈഡന്‍

"ഔപചാരികതകൾ പൂർത്തിയാകുന്നതോടെ, യുഎന്നിലും ഇന്ത്യയുടെ പേര് മാറ്റും. ഒരു രാജ്യത്തിന്റെ പേര് മാറ്റുന്നത് ആദ്യത്തെ സംഭവമല്ല. രാഷ്ട്രീയമോ സാമൂഹികമോ ആയ മറ്റ് കാരണങ്ങളാൽ പേരുകൾ മാറ്റിയ രാജ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്'' കഴിഞ്ഞ വർഷം തുർക്കി (Turkey) അതിന്റെ പേര് തുർക്കിയെ (Turkiye) എന്നാക്കിയതിന്റെ ഉദാഹരണം ഉദ്ധരിച്ച്‌ അദ്ദേഹം കൂട്ടിച്ചേർത്തു.

"നടപടികൾ പൂർത്തിയായാൽ മാറ്റം വരുത്തും"; രേഖകളിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാൻ തയ്യാറെന്ന് യുഎൻ
'ഒരു തീവ്രവാദത്തെയും വച്ചുപൊറുപ്പിക്കില്ല'; ഖലിസ്ഥാൻ വിഷയത്തിൽ ഋഷി സുനക്

നാളെ ആരംഭിക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പായി കേന്ദ്രമന്ത്രിമാരുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ പേര് സംബന്ധിച്ച വിഷയത്തിൽ പ്രതികരിച്ചിരുന്നു. ''പ്രശ്‌നത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തർക്കം ഒഴിവാക്കണമെന്ന് സഹമന്ത്രിമാരോട് ആവശ്യപ്പെടുന്നു, ഇത് രാജ്യത്തിന്റെ പുരാതന നാമമാണെന്നായിരുന്നു'' പ്രധാന മന്ത്രിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in