അതിഖ് അഹമ്മദിന്റെ കൊലപാതകം: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍

അതിഖ് അഹമ്മദിന്റെ കൊലപാതകം: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍

അന്വേഷണ സംഘത്തിനു പുറമേ, നടപടികളുടെ പുരോഗതി നിരീക്ഷിക്കാൻ യുപി പൊലീസ് ഡയറക്ടർ ജനറൽ ആർകെ വിശ്വകർമയുടെ നേതൃത്വത്തിൽ ഒരു മേൽനോട്ട സംഘവും

ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേത സംഘത്തെ നിയോഗിച്ചു. മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് യുപി പോലീസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സതീഷ് ചന്ദ്രയുടെ നേതൃത്വം നല്‍കുന്ന സംഘത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (കോട്‌വാലി) സതേന്ദ്ര പ്രസാദ് തിവാരി, പ്രയാഗ്‌രാജ് പോലീസിന്റെ ക്രൈം ബ്രാഞ്ച് ഇൻവെസ്റ്റിഗേഷൻ സെല്ലിലെ ഇൻസ്‌പെക്ടർ ഓം പ്രകാശ് എന്നിവരും ഉള്‍പ്പെടുന്നു.

അന്വേഷണ സംഘത്തിനു പുറമേ, സംഘത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ യുപി പൊലീസ് ഡയറക്ടർ ജനറൽ ആർകെ വിശ്വകർമയുടെ നേതൃത്വത്തിൽ ഒരു മൂന്നം​ഗ മേൽനോട്ട സംഘവും രൂപീകരിച്ചിട്ടുണ്ട്. പ്രയാഗ്‌രാജ് പോലീസ് കമ്മീഷണര്‍, ലഖ്‌നൗവിലെ ഫോറൻസിക് സയൻസ് ലബോറട്ടറി മേധാവി എന്നിവരാണ് സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങൾ. അന്വേഷണം കൃത്യമായും സമയബന്ധിതമായും ശാസ്ത്രീയമായും പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രയാഗ്‌രാജ് പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അതിഖ് അഹമ്മദിന്റെ കൊലപാതകം: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍
അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

അതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫിനെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ, മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൂന്നം​ഗ സംഘം ഇരുവർക്കും നേരെ വെടിയുതിർത്തത്. കൊലപാതക ‍ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരുടെ ക്യാമറകളിൽ പതിഞ്ഞിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് വെടിവയ്പ് നടത്തിയത്.

അന്വേഷണം കൃത്യമായും സമയബന്ധിതമായും ശാസ്ത്രീയമായും പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രയാഗ്‌രാജ് പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു

മൂന്നു പേരും മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് കടന്നുകൂടിയത്. വ്യാജ ഐഡി കാർഡ് ധരിച്ചെത്തിയ ഇവരുടെ മൈക്കുകളിൽ എൻസിആർ ചാനൽ എന്ന് എഴുതിയിരുന്നു. സ്ഥലത്തുനിന്ന് ഡമ്മി ക്യാമറകളും കണ്ടെടുത്തു. അതിഖ് അഹമ്മദിന്‍റെ സംഘത്തെ ഇല്ലാതാക്കി സംസ്ഥാനത്ത് തങ്ങളുടേതായ ആധിപത്യ ഉറപ്പിക്കാനാണ് കൃത്യം ചെയ്തതെന്നാണ് അക്രമികള്‍ പോലീസിന് നല്‍കിയ മൊഴി.

അതിഖ് അഹമ്മദിന്റെ കൊലപാതകം: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍
അതിഖ് വധക്കേസ്; പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് ഒന്‍പത് വെടിയുണ്ടകള്‍ ആണ് കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്‌റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനേയും കൊലപ്പെടുത്തിയതിന് പിന്നില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടന്നതായുള്ള എഫ്ഐആര്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇരുവരും അറസ്റ്റിലായത് മുതല്‍ പ്രതികള്‍ ഇവരെ പിന്തുടര്‍ന്നിരുന്നതായി എഫ്ഐആറില്‍ വ്യക്തമാകുന്നു.

അതിഖ് അഹമ്മദിന്റെ കൊലപാതകം: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍
ഗുണ്ടാത്തലവൻ, സമാജ്‌വാദി പാർട്ടി മുൻ എംപി; തടവിലിരുന്നും മോദിക്കെതിരെ മത്സരിച്ച അതിഖ് അഹമ്മദ് ആരാണ്?
logo
The Fourth
www.thefourthnews.in