സീമ ഹൈദറിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് 5 പാസ്പോർട്ടുകള്‍; പബ്ജി പ്രണയത്തില്‍ സംശയം

സീമ ഹൈദറിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് 5 പാസ്പോർട്ടുകള്‍; പബ്ജി പ്രണയത്തില്‍ സംശയം

സീമ, ചാരവനിതയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിലാണ് രേഖകള്‍ പിടിച്ചെടുത്തത്

പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ സംശയം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. ചോദ്യം ചെയ്യലില്‍ സീമയില്‍ നിന്ന് അഞ്ച് പാകിസ്താൻ പാസ്പോർട്ടുകളും രണ്ട് വീഡിയോ കാസറ്റുകളും നാല് മൊബൈൽ ഫോണുകളും ഐഡന്ററ്റി കാർഡും കണ്ടെടുത്തിരുന്നു.

ഒരു പാസ്പോർട്ടില്‍ വിലാസം പൂർണമല്ലെന്നതും സംശയത്തിനിടയാക്കി. സീമ, ചാരവനിതയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിലാണ് രേഖകള്‍ പിടിച്ചെടുത്തത്.

സീമാ ഹൈദറിന്റെ ബന്ധുക്കൾ പാക് സൈന്യത്തിൽ ജോലി ചെയ്യുകയാണോ എന്നത് സംബന്ധിച്ചും ഇവർ പാക്കിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) ഏജന്റാണോ എന്ന കാര്യവും അന്വേഷിക്കുന്നതിന്റെ ഭാ​ഗമായാണ് ഇവരെ എടിഎസ് ചോദ്യം ചെയ്തു വന്നിരുന്നത്.

സീമ ഹൈദറിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് 5 പാസ്പോർട്ടുകള്‍; പബ്ജി പ്രണയത്തില്‍ സംശയം
പബ്‌ജിയിലൂടെ പ്രണയം; ഇന്ത്യയിലെത്തിയ പാകിസ്താനി യുവതിയെയും മക്കളെയും തിരികെയെത്തിക്കണമെന്ന് അഭ്യർഥിച്ച് ഭർത്താവ്

പബ്ജിയിലൂടെ പരിചയപ്പെട്ട സച്ചിന്‍ മീണയോടൊപ്പം ജീവിക്കാനായി നാല് കുട്ടികൾക്കൊപ്പം അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തിയതായിരുന്നു സീമ ഹൈദർ. നേപ്പാൾ വഴി അനധികൃതമായാണ് രാജ്യത്തേക്ക് പ്രവേശിച്ചത്. യുപി എടിഎസ് പറയുന്നതനുസരിച്ച്, സീമയുടെ ഭർത്താവ് 2019 ൽ ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയിരുന്നു. വീട്ടുചെലവുകൾ കൈകാര്യം ചെയ്യാൻ ഭാര്യയ്ക്ക് പ്രതിമാസം 80,000 രൂപ അയച്ചുകൊടുത്തിരുന്നു. ഇതില്‍ നിന്ന് പണം സ്വരുക്കൂട്ടി സീമ ബന്ധുക്കളുടെയും ഭർത്താവിന്റെയും സഹായത്താല്‍ 12 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീട് വാങ്ങുകയും ചെയ്തു. എന്നാൽ, പബ്ജിയിലൂടെ സച്ചിന്‍ മീണയെ പരിചയപ്പെട്ടതിന് പിന്നാലെ വാങ്ങിയ വീട് മൂന്ന് മാസങ്ങൾക്ക് ശേഷം വിറ്റു.

സീമ ഹൈദറിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് 5 പാസ്പോർട്ടുകള്‍; പബ്ജി പ്രണയത്തില്‍ സംശയം
പബ്ജി പരിചയം, പ്രണയം, ജയിൽവാസം: ഒടുവിൽ പാക് വനിതയും നോയിഡ സ്വദേശിയും ഒന്നിച്ചു

രണ്ട് മാസങ്ങൾക്ക് ശേഷം സീമയ്ക്ക് ടൂറിസ്റ്റ് വിസ ലഭിക്കുകയും, മാർച്ച് 10ന് കറാച്ചി എയർപോർട്ടിൽ നിന്ന് ഷാർജ എയർപോർട്ടിലെത്തി. തുടർന്ന് തന്റെ നാല് മക്കളായ ഫർഹാൻ എന്ന രാജ് (ഏഴര), ഫർവ എന്ന പ്രിയങ്ക (ആറര), ഫാരിഹ എന്ന പരി (5), മുന്നി (3) എന്നിവരോടൊപ്പം ദുബായിൽ തങ്ങി. ആറ് ദിവസത്തിന് ശേഷം, അവിടെ നിന്നും കാഠ്മണ്ഡുവിലേക്ക് എത്തി. പിന്നാലെ, മാർച്ച് എട്ടിന് സച്ചിൻ മീണ ഗൊരഖ്പൂരിലെത്തി രണ്ട് ദിവസത്തിന് ശേഷം കാഠ്മണ്ഡുവിലേക്ക് ചെല്ലുകയായിരുന്നു. സീമയെ വിമാനത്താവളത്തിൽ നിന്നും കൂട്ടികൊണ്ടുവന്ന സച്ചിൻ ഏഴ് ദിവസം അവിടെ ഒരു ഹോട്ടലിൽ താമസിച്ചു.

സീമ ഹൈദറിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് 5 പാസ്പോർട്ടുകള്‍; പബ്ജി പ്രണയത്തില്‍ സംശയം
പബ്ജി പ്രണയം: പാക് യുവതിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു, കൂടുതൽ അന്വേഷണം

പൊഖ്‌റയിൽ നിന്ന് ഉത്തർപ്രദേശിലെ സിദ്ധാർഥനഗറിലെ ഖുൻവ അതിർത്തിയിലേക്കുള്ള ബസിൽ കയറി ഇരുവരും ഇന്ത്യയിലേക്ക് കടന്നതായാണ് യുപി എടിഎസിന്റെ കണ്ടെത്തൽ. ആഗ്രയിലെ ലഖ്‌നൗവിലേക്ക് യാത്ര ചെയ്ത അവർ മെയ് 13 ന് ഗൗതംബുദ്ധ നഗറിലെത്തുകയും അവിടെ സച്ചിൻ റബുപുരയിൽ ഒരു മുറി വാടകയ്‌ക്കെടുത്തു താമസിച്ചു വരികയുമായിരുന്നു.

logo
The Fourth
www.thefourthnews.in