'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി വേണം'; ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്

'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി വേണം'; ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്

സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

സീനിയര്‍ ജഡ്ജിയില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി വനിതാ ജഡ്ജി. ആറ് മാസം മുമ്പ് തന്റെ മുൻ പോസ്റ്റിങ്ങില്‍ വച്ച് സീനിയറിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രം നേരിട്ടെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജുഡീഷ്യൽ ഓഫീസറുടെ വെളിപ്പെടുത്തല്‍. ചീഫ് ജസ്റ്റിന് എഴുതിയ തുറന്ന കത്തിലാണ് യുവ ജുഡീഷ്യല്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. ന്യായമായ അന്വേഷണം ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ല. തന്റെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസിന് തുറന്ന കത്തില്‍ അവര്‍ ആവശ്യപ്പെടുന്നു.

സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം സുപ്രീംകോടതി സെക്രട്ടറി ജനറൽ അതുൽ എം കുർഹേക്കർ അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്തയച്ചിരുന്നു. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.

എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വർഷമായി ജീവച്ഛവമായാണ് ഞാൻ നടക്കുന്നത്. നിർജീവമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ അർത്ഥമില്ല
കത്ത്

കഴിഞ്ഞ ദിവസമാണ് വനിതാ ജഡ്ജിയുടെ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൈറലായത്. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും ഒരു മാലിന്യത്തെ പോലെയാണ് താൻ കൈകാര്യം ചെയ്യപ്പെട്ടതെന്നും വനിതാ ജഡ്ജി കത്തിൽ പറയുന്നു. “സാധാരണ ജനങ്ങൾക്ക് നീതി നൽകുമെന്ന വിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. എന്നാൽ ഞാൻ പോകുന്ന എല്ലാ വാതിലുകളിലും നീതിക്കുവേണ്ടിയുള്ള യാചിക്കേണ്ടിവരുമെന്ന കാര്യം അറിയില്ലായിരുന്നു. എന്റെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഒരു തുറന്ന കോടതിയിൽ വേദിയിൽവച്ച് അധിക്ഷേപിക്കപ്പെടുക എന്ന അപൂർവ ബഹുമതി എനിക്ക് ലഭിച്ചു." രണ്ടു പേജുള്ള കത്തിൽ വനിതാ ജഡ്ജി പറയുന്നു.

2023 ജൂലൈയിൽ ഹൈക്കോടതിയുടെ ആന്തരിക പരാതി കമ്മിറ്റിയിൽ പരാതി വനിതാ ജഡ്ജി പരാതി നൽകിയെങ്കിലും അതൊരു പ്രഹസനം മാത്രമായിരുന്നു എന്ന് അവർ ആരോപിക്കുന്നു. സംഭവത്തിലെ ദൃക്‌സാക്ഷികൾ കുറ്റാരോപിതനായ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരായിരുന്നു. അതിനാൽ അന്വേഷണ സമയത്ത് ജഡ്ജിയെ സ്ഥലം മാറ്റണമെന്ന് വനിതാ ജഡ്ജി ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാൽ തന്റെ ആവശ്യം നിരസിക്കപ്പെട്ടതായും ജഡ്ജി കത്തിൽ സൂചിപ്പിക്കുന്നു.

'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി വേണം'; ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്
പാർലമെന്റ് അതിക്രമം: മുഖ്യ സൂത്രധാരൻ ലളിത് ഝാ കീഴടങ്ങി, പ്രതിയുടെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ബിജെപി - തൃണമൂല്‍ പോര്

തന്റെ പരാതികളും മൊഴികളും സത്യമായി കാണാക്കണമെന്നല്ല ന്യായമായ ഒരു അന്വേഷണം മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. “എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വർഷമായി ജീവച്ഛവമായാണ് ഞാൻ നടക്കുന്നത്. നിർജീവമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ അർത്ഥമില്ല. എന്റെ ജീവിതത്തിൽ ഇനിയൊരു ലക്ഷ്യവും അവശേഷിക്കുന്നില്ല. എന്റെ ജീവിതം മാന്യമായ രീതിയിൽ അവസാനിപ്പിക്കാൻ എന്നെ അനുവദിക്കൂ" കത്തിൽ വനിതാ ജഡ്ജി അപേക്ഷിക്കുന്നു.

'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി വേണം'; ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്
ബിൽ പാസായിട്ടും വനിതാ സംവരണത്തോട് താല്‍പ്പര്യമില്ല; ഫലം വന്ന അഞ്ച് നിയമസഭകളിലും പ്രാതിനിധ്യം കുറവ്

വ്യവസ്ഥയ്‌ക്കെതിരെ പോരാടാൻ ശ്രമിക്കരുതെന്നും "ഇന്ത്യയിലെ ജോലി ചെയ്യുന്ന സ്ത്രീകളോട്" അവർ ആവശ്യപ്പെട്ടു. “നിങ്ങൾ വ്യവസ്ഥിതിക്കെതിരെ പോരാടുമെന്ന് സ്ത്രീകളിൽ ആരെങ്കിലും വിചാരിച്ചാൽ. ഞാൻ പറയട്ടെ, എനിക്കതിന് കഴിഞ്ഞില്ല. ഞാനൊരു ജഡ്ജിയാണ്. എനിക്കുവേണ്ടി ന്യായമായ അന്വേഷണം പോലും ലഭ്യമാക്കാൻ സാധിച്ചില്ല കഴിഞ്ഞില്ല. ഒരു കളിപ്പാട്ടമോ ജീവനില്ലാത്ത വസ്തുവോ ആകാൻ പടിക്കണമെന്നാണ് എല്ലാ സ്ത്രീകൾക്കും നൽകാനുള്ള ഉപദേശം" കത്തിൽ പറയുന്നു.

logo
The Fourth
www.thefourthnews.in