ജാതി സംവരണം തിരഞ്ഞെടുപ്പ് വിഷയമാക്കാനുറപ്പിച്ച് കോൺഗ്രസ്; ഉയർന്ന പരിധി കൂട്ടണമെന്ന് ആവശ്യം

ജാതി സംവരണം തിരഞ്ഞെടുപ്പ് വിഷയമാക്കാനുറപ്പിച്ച് കോൺഗ്രസ്; ഉയർന്ന പരിധി കൂട്ടണമെന്ന് ആവശ്യം

സെപ്റ്റംബർ 13ന് ഡൽഹയിൽ ചേർന്ന വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ആദ്യ ഏകോപന സമിതി യോഗത്തിൽ ജാതി സെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു

ജാതി സംവരണ വിഷയം വിടാതെ കോൺഗ്രസ്. പട്ടിക ജാതി/ വർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ ഉയർന്ന പരിധി കൂട്ടണമെന്ന് ഹൈദരാബാദിൽ ചേർന്ന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ ഉപയോഗിക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായാണ് ജാതി സംവരണത്തെ 'ഇന്ത്യ' സഖ്യം കാണുന്നത്.

സെപ്റ്റംബർ 13ന് ഡൽഹയിൽ ചേർന്ന വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ആദ്യ ഏകോപന സമിതി യോഗത്തിൽ ജാതി സെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജാതി സെൻസസ് നടത്തിവരികയാണ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ രാജ്യവ്യാപകമായി ജാതി സെൻസസിനായി സമ്മർദം ചെലുത്തുകയും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ഉപവിഭാഗത്തെക്കുറിച്ചുള്ള ജസ്റ്റിസ് രോഹിണി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജാതി സംവരണം തിരഞ്ഞെടുപ്പ് വിഷയമാക്കാനുറപ്പിച്ച് കോൺഗ്രസ്; ഉയർന്ന പരിധി കൂട്ടണമെന്ന് ആവശ്യം
'ഇന്ത്യ'യുമായി മുന്നോട്ട്; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ഭരണഘടനയ്ക്കെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ്

14 പോയിന്റുകളുള്ള പ്രമേയത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജാതീയത, വർഗീയത, പ്രാദേശികവാദം എന്നിവയ്‌ക്കെതിരെ 10 വർഷത്തെ മൊറട്ടോറിയത്തെ കുറിച്ചും പരാമർശമുണ്ടായി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെയാണ് ഈ മൂന്ന് വിഷയങ്ങളും രൂക്ഷമായത്. അതിന് ബിജെപിയോട് നന്ദി പറയുന്നതായി യോഗം പരിഹാസരൂപേണ പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും ബിജെപിയുടെ രാഷ്ട്രീയ വ്യവഹാരം വിഷം കലർന്നതാണ്. വിദ്വേഷ പ്രസംഗം, വിഭജന ശക്തികൾ, ധ്രുവീകരണ പ്രവർത്തനങ്ങൾ എന്നിവയെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിന്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന നീക്കം ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നും പ്രവർത്തക സമിതി വിലയിരുത്തി. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രീതിയിൽ കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചത്. ഒരു തിരഞ്ഞെടുപ്പെന്ന വിഷയം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി സംവരണം തിരഞ്ഞെടുപ്പ് വിഷയമാക്കാനുറപ്പിച്ച് കോൺഗ്രസ്; ഉയർന്ന പരിധി കൂട്ടണമെന്ന് ആവശ്യം
ഇന്ത്യ സീറ്റ് വിഭജനം: അന്തിമ തീരുമാനം ഈമാസം അവസാനമെന്ന് റിപ്പോർട്ടുകൾ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുണ്ടാകുമെന്ന സൂചനയും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുനിന്ന് പടിഞ്ഞാറിലേയ്ക്ക് യാത്ര നടത്തുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടനുണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു.

'രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, രാജ്യത്തിന് വലിയ വെല്ലുവിളിയായ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷാ ഭീഷണികൾ എന്നിങ്ങനെ വിഭജിച്ചാണ് ചർച്ച നടക്കുന്നത്' - പി ചിദംബരം പറഞ്ഞു.

logo
The Fourth
www.thefourthnews.in