കൈക്കൂലി ആരോപണം; ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്

കൈക്കൂലി ആരോപണം; ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്

ഊർജപദ്ധതികളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ അനേഷണം ആരംഭിച്ചതെന്നാണ് വിവരം

ഊർജപദ്ധതികൾക്ക് അനുകൂല ഇടപെടൽ നടത്തുന്നതിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കും അദാനി കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. അന്വേഷണം സംബന്ധിച്ച ആരോപണങ്ങൾ പാടേ തള്ളിയ അദാനി ​ഗ്രൂപ്പ്, കമ്പനിക്കെതിരെയോ ചെയർമാനെതിരെയോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നതായി അറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്.

ഒപ്പം 'ആഗോളതലത്തിൽ ഉയർന്ന നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു വ്യവസായ കമ്പനി എന്ന നിലയിൽ, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങൾക്കും കൈക്കൂലിവിരുദ്ധ നിയമങ്ങൾക്കും കമ്പനി വിധേയരാണെന്നും' ഇ-മെയിൽ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ അദാനി ഗ്രൂപ്പ് അറിയിച്ചു.

ഊർജപദ്ധതികളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മോശം പെരുമാറ്റം നടത്തിയതായും സംബന്ധിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ അനേഷണം ആരംഭിച്ചതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കൈക്കൂലി ആരോപണം; ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്
സെബിയുടെ അന്വേഷണ സംഘത്തില്‍ അദാനിയുടെ അടുപ്പക്കാര്‍; സത്യം എങ്ങനെ തെളിയും?

ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബൽ ലിമിറ്റഡിനേതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള അമേരിക്കൻ അറ്റോർണി ഓഫീസും വാഷിങ്ടണിലെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഫ്രോഡ് യൂണിറ്റുമാണ് അദാനിക്കെതിരെയുള്ള കേസ് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.

ബ്രൂക്‌ലിനിലെയും വാഷിങ്ടണിലെയും നീതിന്യായ വകുപ്പ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അസുർ പവർ ഗ്ലോബലും ആരോപണങ്ങൾക്കെതിരെ ഒരു പ്രസ്താവനയും പുറത്തിറക്കിക്കിയിട്ടില്ല. ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങൾ മാത്രമാണ് നിലവിലുള്ളത്, ഇതിനെതിരെ തെളിവുകളോ മറ്റ് രേഖകളോ ഹാജാരാക്കിയിട്ടില്ല. വാക്കാൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കൈക്കൂലി ആരോപണം; ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്
ഇസ്രയേലിന് ഡ്രോണുകൾ ഇന്ത്യയിൽനിന്ന്; അദാനിക്ക് നിയന്ത്രണമുള്ള സ്ഥാപനം കൈമാറിയത് ഇരുപതിലധികം ഡ്രോണുകളെന്ന് റിപ്പോർട്ട്

അമേരിക്കൻ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ അമേരിക്കൻ നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ വൻ തട്ടിപ്പ് നടത്തിയതായി ആരോപിച്ച് ഗൗതം അദാനിക്കെതിരെ ​റിപ്പോർട്ട് പുറത്തുവന്നിരുന്നു. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നും നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നുമായിരുന്നു ആരോപണം. ഈ ആരോപണങ്ങളും അദാനി കമ്പനി നിഷേധിച്ചിരുന്നു.

ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നാണ് അദാനി ഗ്രൂപ്പ് അന്ന് പ്രതികരിച്ചത്. ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് അദാനിക്കെതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. വിവാദമായ ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ ആരോപണം.

കൈക്കൂലി ആരോപണം; ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്
'വളര്‍ന്നത് സത്യത്തിന്റെ പാതയില്‍; കള്ളങ്ങളുടെ ശക്തി തിരിച്ചറിഞ്ഞു'; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് അദാനി

ആരോപണങ്ങളിൽ ഉലഞ്ഞ് തുടർച്ചയായ ഓഹരി ഇടിവിന് ശേഷം വിപണികളിൽ വലിയ നേട്ടമുണ്ടാക്കി മുന്നേറുകയാണ് അദാനി ഓഹരികൾ. ഈ സാഹചര്യത്തിലാണ് അദാനിക്കെതിരെയുള്ള പുതിയ ആരോപണം.

logo
The Fourth
www.thefourthnews.in