ഗുസ്തി താരങ്ങളുടെ സമരം; റെസ്‌ലിംഗ് ഫെഡറേഷന് മുന്നറിയിപ്പുമായി യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് രംഗത്ത്

ഗുസ്തി താരങ്ങളുടെ സമരം; റെസ്‌ലിംഗ് ഫെഡറേഷന് മുന്നറിയിപ്പുമായി യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് രംഗത്ത്

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ഇതാദ്യമായാണ് യുഡബ്ല്യുഡബ്ല്യു പ്രതികരിക്കുന്നത്

പ്രതിഷേധ മാർച്ചിനിടെ ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തിൽ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) രംഗത്ത്. താരങ്ങളെ തടങ്കലിലാക്കിയതിൽ യുഡബ്ല്യുഡബ്ല്യു അപലപിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ഇതാദ്യമായാണ് യുഡബ്ല്യുഡബ്ല്യു പ്രതികരണവുമായി രംഗത്തെത്തുന്നത്. നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താതിരുന്നാൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ (ഡബ്ല്യുഎഫ്‌ഐ) സസ്പെൻഡ് ചെയ്യുമെന്നും യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ അവസ്ഥ വളരെ ആശങ്കാജനകമാണെന്നും കുറച്ച് മാസങ്ങളായി തങ്ങൾ ഈ വിഷയം പിന്തുടർന്ന് വരികയാണെന്നും യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അധികാര ദുർവിനിയോഗവും അദ്ദേഹത്തിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതികളും തുടർന്നുണ്ടായ പ്രതിഷേധവും വളരെ ഉത്കണ്ഠയോടെയാണ് യുഡബ്ല്യുഡബ്ല്യു വീക്ഷിക്കുന്നത്.

. ആരോപണ വിധേയനായ ബ്രിജ് ഭൂഷൻ അടങ്ങുന്ന കമ്മിറ്റിയെ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഡബ്ല്യുഡബ്ല്യു വ്യക്തമാക്കി.

 ഗുസ്തി താരങ്ങളുടെ സമരം; റെസ്‌ലിംഗ് ഫെഡറേഷന് മുന്നറിയിപ്പുമായി യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് രംഗത്ത്
രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും; ഗുസ്തി താരങ്ങൾ കടുത്ത പ്രതിഷേധത്തിലേക്ക്

എന്നാൽ മെയ് 28ന് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങൾ ഏറെ ആശങ്കാജനകമാണ്. ഗുസ്തിക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു. സമരപന്തൽ അധികാരികൾ നീക്കം ചെയ്തു. ഗുസ്തി താരങ്ങളെ തടങ്കലിൽ വച്ച നടപടിയെയും യുഡബ്ല്യുഡബ്ല്യു ശക്തമായി അപലപിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ യുഡബ്ല്യുഡബ്ല്യു ഗുസ്തിക്കാരുമായി കൂടിക്കാഴ്ച നടത്തും. അവരുടെ ആശങ്കകൾ പരിഹരിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും . കൂടാതെ സമരത്തിന് തങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്നും യുഡബ്ല്യുഡബ്ല്യു വ്യക്തമാക്കി.

 ഗുസ്തി താരങ്ങളുടെ സമരം; റെസ്‌ലിംഗ് ഫെഡറേഷന് മുന്നറിയിപ്പുമായി യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് രംഗത്ത്
പ്രതിഷേധച്ചൂടിലും സർക്കാരിന് അനക്കമില്ല; കർഷക നേതാക്കളുടെ ഉറപ്പിൽ മെഡൽ ഗംഗയിൽ ഒഴുക്കാതെ മടങ്ങി ഗുസ്തി താരങ്ങൾ

അടുത്ത കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ യുണൈറ്റഡ് വേൾഡ് റെസിലിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ കൈമാറാനുള്ള സമയപരിധി 45 ദിവസമാണ്. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷനെ സസ്‌പെൻഡ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തുമെന്നും യുണൈറ്റഡ് വേൾഡ് റെസിലിംഗ് ഓർമിപ്പിച്ചു. അതിനിടെ ഡൽഹിയിൽ അരങ്ങേറുന്ന വിവാദത്തെ തുടർന്ന് ഇത്തവണത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് അസ്താനയിലേക്ക് മാറ്റിയതായും യുഡബ്ല്യുഡബ്ല്യു അറിയിച്ചു.

logo
The Fourth
www.thefourthnews.in