കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം, 11 പേര്‍ക്ക് പരുക്ക്

കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം, 11 പേര്‍ക്ക് പരുക്ക്

ഇവര്‍ സഞ്ചരിച്ചിരന്ന ടെംപോ ട്രാവലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു

ജമ്മു കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു മരണം. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ട്രാവലറിലെ 16 യാത്രക്കാരില്‍ 12 പേരും മലയാളികളാണ് എന്നാണ് ലഭിക്കുന്ന വിവരം.

കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം, 11 പേര്‍ക്ക് പരുക്ക്
'ഇ പി വിവാദം തിരിച്ചടി'; ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി, അച്ചടക്ക നടപടിക്ക് സാധ്യത

ഇവര്‍ സഞ്ചരിച്ചിരന്ന ടെംപോ ട്രാവലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരുക്കേറ്റവരെ ബനിഹാല്‍ എസ്ഡിഎച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ആറുപേരെ വിദഗ്ധ ചികിത്സയ്ക്കായി അനന്ദ്‌നാഗിലെ ആശുപത്രിയിലേക്ക് മാറ്റി.

logo
The Fourth
www.thefourthnews.in