തെന്നിന്ത്യന്‍ സിനിമ താരം ശരത് ബാബു അന്തരിച്ചു

തെന്നിന്ത്യന്‍ സിനിമ താരം ശരത് ബാബു അന്തരിച്ചു

വൃക്ക, ശ്വാസകോശം, കരള്‍ രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. വൃക്ക, ശ്വാസകോശം, കരള്‍ രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ശരത് ബാബു.

ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1973ല്‍ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിനു പുറമേ മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഏപ്രിൽ 20നാണ് അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in