വിലക്ക് ലംഘിച്ച് നൂഹിൽ വിഎച്ച്പി ഘോഷയാത്ര; 
ജില്ലാ അതിർത്തികൾ അടച്ച് കനത്തസുരക്ഷ, ആരും പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

വിലക്ക് ലംഘിച്ച് നൂഹിൽ വിഎച്ച്പി ഘോഷയാത്ര; ജില്ലാ അതിർത്തികൾ അടച്ച് കനത്തസുരക്ഷ, ആരും പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

ഓഗസ്റ്റ് 26 മുതല്‍ ഓഗസ്റ്റ് 28 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയുടേയും ബജ്റംഗദളിന്റേയും നേതൃത്വത്തിൽ ഹിന്ദു മഹാപഞ്ചായത്ത് ഘോഷയാത്ര നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കി. ജില്ലാ ഭരണകൂടവും അനുമതി നിഷേധിച്ചിട്ടും ഘോഷയാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം വിഎച്ച്പിയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര വർഗീയ സംഘർഷത്തിന് വഴിവച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നൂഹില്‍ പോലീസുകാരെയും അര്‍ധസൈനിക വിഭാഗത്തേയും സുരക്ഷയ്ക്കായി വിന്യസിച്ചു. ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ചു. ഓഗസ്റ്റ് 26 മുതല്‍ ഓഗസ്റ്റ് 28 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിർത്തലാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് നൂഹിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 13ന് നടന്ന യോഗത്തിലാണ് തിങ്കളാഴ്ച യാത്ര പുനരാരംഭിക്കാനുള്ള തീരുമാനം ഹിന്ദു സംഘടനകൾ കൈക്കൊണ്ടത്. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഘോഷയാത്രയ്ക്ക് അനുമതി നൽകില്ലെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ നിലപാടെടുത്തിരുന്നു. എന്നാല്‍ യാത്ര സമാധാനപരമായി അവസാനിപ്പിക്കുമെന്നും മുന്നോട്ടുപോകുമെന്നുമാണ് ഹിന്ദുസംഘടനകളുടെ വാദം.

വിലക്ക് ലംഘിച്ച് നൂഹിൽ വിഎച്ച്പി ഘോഷയാത്ര; 
ജില്ലാ അതിർത്തികൾ അടച്ച് കനത്തസുരക്ഷ, ആരും പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി
'മുസ്ലീങ്ങളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാകില്ല'; നൂഹ് സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

മേഖലയിൽനിന്ന് ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്ക് തീയിടുമെന്നും ജീവന്‍ നഷ്ടമാകുമെന്നും പോസ്റ്ററില്‍

അതിനിടെ നൂഹില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുസ്ലീങ്ങള്‍ ഒഴിഞ്ഞുപോകണമെന്നെഴുതിയ പോസ്റ്ററുകളാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്ക് തീയിടുമെന്നും ജീവന്‍ നഷ്ടമാകുമെന്നും പോസ്റ്ററില്‍ പറയുന്നു. വിഎച്ച്പിയുടെയും ബജ്‌റംഗ്ദളിന്റെയും പേരിലാണ് പോസ്റ്ററുകള്‍.

ഓഗസ്റ്റ് 26 മുതല്‍ ഓഗസ്റ്റ് 28 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്

ജൂലൈ 31നാണ് ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമുളള നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയില്‍ പങ്കാളികളായതും പ്രകോപനപമായി പെരുമാറിയതുമാണ് സംഘര്‍ഷത്തിന് വഴിവച്ചത്. വർഗീയ സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in