സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞതെന്ത്?

സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞതെന്ത്?

വിവാഹമെന്നത് യാതൊരു പരിധിയുമില്ലാത്ത അവകാശമല്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്

സ്വവർഗ വിവാഹങ്ങളുടെ നിയമ സാധുത സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് ഇന്നുണ്ടായിട്ടുള്ള വിധി ഏവരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. എന്നാൽ സ്വവർഗ ബന്ധങ്ങൾക്ക് നിയമസാധുത വേണമെന്ന ആവശ്യം ഉയർത്തിയവർക്ക് നിരാശയാണുണ്ടായിട്ടുള്ളത്. നിലവിലെ നിയമം അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ സാധ്യതയില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞതെന്ത്?
സുപ്രീംകോടതി വിധി ക്വീർ സമൂഹത്തിന് നൽകുന്ന പ്രതീക്ഷ എന്ത്‌?

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഈ വിവാഹങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അത് ഭേദഗതി ചെയ്യേണ്ടത് പാർലമെന്റാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹമെന്നത് യാതൊരു പരിധിയുമില്ലാത്ത അവകാശമല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

സ്വവർഗ വിവാഹങ്ങൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ എന്തൊക്കെയാണ് ?

logo
The Fourth
www.thefourthnews.in