ബിബിസിക്കെതിരായ ആദായ നികുതി വകുപ്പ് ഉന്നയിക്കുന്ന 'ട്രാൻസ്ഫർ പ്രൈസിങ്' ക്രമക്കേട് എന്താണ്?

ബിബിസിക്കെതിരായ ആദായ നികുതി വകുപ്പ് ഉന്നയിക്കുന്ന 'ട്രാൻസ്ഫർ പ്രൈസിങ്' ക്രമക്കേട് എന്താണ്?

നികുതി വെട്ടിപ്പിനായി വരുമാനത്തില്‍ കൃത്രിമം നടത്തിയെന്നാണ് ബിബിസിക്ക് നേരുള്ള ആരോപണം

ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ നിറഞ്ഞുനിന്നത്. മൂന്ന് ദിവസത്തിലേറെ നീണ്ടുനിന്ന പരിശോധനയിഷ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ട്രാൻസ്ഫർ പ്രൈസിങ് നിയമങ്ങൾ മനഃപൂർവം ലംഘിച്ചെന്നും ലാഭം വൻതോതിൽ വഴിതിരിച്ചുവിടുന്നുവെന്നുമാണ് ബിബിസിക്കെതിരായ പ്രധാന ആരോപണം. നികുതി വെട്ടിപ്പിനായി വരുമാനത്തില്‍ കൃത്രിമം കാണിക്കുന്നതാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചത്.

ബിബിസിക്കെതിരായ ആദായ നികുതി വകുപ്പ് ഉന്നയിക്കുന്ന 'ട്രാൻസ്ഫർ പ്രൈസിങ്' ക്രമക്കേട് എന്താണ്?
'നികുതിയടവിൽ ക്രമക്കേട് '; ബിബിസിക്കെതിരെ ഗുരുതര കണ്ടെത്തലെന്ന് ആദായ നികുതി വകുപ്പ്

എന്താണ് ട്രാൻസ്ഫർ പ്രൈസിങ് ?

ഒരു കക്ഷി മറ്റൊരു കക്ഷിക്ക് ചരക്കുകളോ സേവനങ്ങളോ കൈമാറുന്നതിന് നിശ്ചയിക്കുന്ന വിലയാണ് ട്രാൻസ്ഫർ പ്രൈസ്. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾ തമ്മിലുള്ള വാണിജ്യ ഇടപാടുകൾ, രണ്ട് സ്വതന്ത്ര സ്ഥാപനങ്ങൾ നടത്തുന്ന ഇടപാടുകളുടെ അതേ വിപണി മൂല്യങ്ങൾക്ക് വിധേയമായിരിക്കില്ല.

ആദായ നികുതി വകുപ്പിന്റെ ചട്ട പ്രകാരം അനുബന്ധ സംരംഭങ്ങൾ തമ്മിലുള്ള ഇടപാടുകളുടെ വിലയാണ് ട്രാൻസ്ഫർ പ്രൈസിങ് കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് സ്വതന്ത്ര സ്ഥാപനങ്ങൾക്കിടയിൽ നടക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ചുരുക്കിപ്പറഞ്ഞാൽ, ട്രാൻസ്ഫർ പ്രൈസിങ് എന്നത് ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലോ ഒരു പൊതു സ്ഥാപനം നിയന്ത്രിക്കുന്ന രണ്ട് സ്വതന്ത്ര സ്ഥാപനങ്ങൾ തമ്മിലോ ഉള്ള ചരക്കുകൾ, സേവനങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട മൂല്യത്തെയും വിപണി മൂല്യത്തെയും സൂചിപ്പിക്കുന്നു.

ബിബിസിക്കെതിരായ ആദായ നികുതി വകുപ്പ് ഉന്നയിക്കുന്ന 'ട്രാൻസ്ഫർ പ്രൈസിങ്' ക്രമക്കേട് എന്താണ്?
ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ട്രാൻസ്ഫർ പ്രൈസിങ് എങ്ങനെയാണ് നിശ്ചയിക്കുന്നത് ?

ആദായ നികുതി വകുപ്പ് വിവരിക്കുന്നതനുസരിച്ച്, എ എന്ന കമ്പനി 100 രൂപയ്ക്ക് ചരക്കുകൾ വാങ്ങി മറ്റൊരു രാജ്യത്തെ ബി എന്ന അനുബന്ധ കമ്പനിക്ക് 200 രൂപയ്ക്ക് വിൽക്കുന്നു. ബി അത് 400 രൂപയ്ക്ക് പൊതു വിപണിയിൽ എത്തിക്കുന്നു. എ നേരിട്ട് പൊതു വിപണിയിൽ ചരക്കെത്തിച്ചാൽ 300 രൂപയുടെ ലാഭം നേടാമായിരുന്നു. എന്നാൽ, അത് ബിയിലൂടെ വഴിതിരിച്ച് വിട്ടതിനാൽ, ലാഭം 100 ആയി പരിമിതപ്പെടുത്തി. ബാക്കി ലാഭം ഏറ്റെടുക്കാൻ ബിയെ അനുവദിച്ചു. അത്തരത്തിൽ, എയും ബിയും തമ്മിലുള്ള ഇടപാട് വിപണിയിൽ നിയന്ത്രിക്കപ്പെടുന്നില്ല. 200 രൂപയുടെ ലാഭം അതുവഴി ബിയുടെ രാജ്യത്തേക്ക് മാറ്റുന്നു. ഇത്തരത്തിൽ, വിപണിയിൽ 400 രൂപയ്ക്ക് എത്തുന്ന ചരക്കുകൾ കൈമാറ്റം ചെയ്യുന്ന ട്രാൻസ്ഫർ പ്രൈസ് 200 രൂപയാണ്.

ട്രാൻസ്ഫർ പ്രൈസിങ്ങിന്റെ ഫലമെന്താണ് ?

ട്രാൻസ്ഫർ പ്രൈസിങ്ങിലൂടെ ഉയർന്ന നികുതി നല്‍കേണ്ട രാജ്യത്ത് നിന്ന് കുറഞ്ഞ നികുതി നല്‍കേണ്ട രാജ്യത്തേക്ക് വരുമാനത്തിന്റെ വലിയൊരു ശതമാനം മാറ്റാന്‍ കഴിയും. ഇത്തരത്തില്‍ ഉപ കമ്പനികളില്‍ ലാഭം പങ്കിടുന്നതിലൂടെ, കുറഞ്ഞ നികുതി ഉറപ്പാക്കാനും കൂടുതല്‍ ലാഭം നേടാനും മാതൃ സ്ഥാപനത്തിന് സാധിക്കും. ഇത് രാജ്യത്തെ നികുതി സംവിധാനത്തെ നോക്കുകുത്തികളാക്കുന്നു എന്നതാണ് ആക്ഷേപം.

ബിബിസിക്കെതിരായ ആദായ നികുതി വകുപ്പ് ഉന്നയിക്കുന്ന 'ട്രാൻസ്ഫർ പ്രൈസിങ്' ക്രമക്കേട് എന്താണ്?
ബിബിസിയിലെ ആദായ നികുതി വകുപ്പ് പരിശോധന പത്ത് മണിക്കൂര്‍ പിന്നിട്ടു; നടപടികള്‍ നിരീക്ഷിക്കുന്നെന്ന് യുകെ

ആംസ് ലെങ്ത് അറേഞ്ച്മെന്റ് എന്താണ്?

1961 ലെ ആദായനികുതി നിയമത്തിലെ 92 -ാം വകുപ്പിലെ എഫ് 2 പ്രകാരം, സ്ഥാപനങ്ങളേക്കാള്‍, വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളെയാണ് ആംസ് ലെങ്ത് പ്രൈസ് കൊണ്ട് ഉദ്ദേശിക്കുന്നത്. 92-ാം വകുപ്പിലെ സി (1) പ്രകാരം, പുനർവിൽപ്പന വിലയുടെ രീതി, ലാഭ വിഭജന രീതി, നെറ്റ് മാർജിൻ എന്നിവയുപയോഗിച്ചാണ് ആംസ് ലെങ്ത് പ്രൈസ് നിർണയിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ലാഭ വിഭജനത്തിൽ ബിബിസി ആംസ് ലെങ്ത് അറേഞ്ച്മെന്റ് പാലിച്ചില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in