സീതയെന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പം? സിംഹമില്ലാതെ ദുര്‍ഗാ ദേവിയെ സങ്കല്‍പ്പിക്കാമോ? വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

സീതയെന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പം? സിംഹമില്ലാതെ ദുര്‍ഗാ ദേവിയെ സങ്കല്‍പ്പിക്കാമോ? വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

'സീത' എന്ന പെണ്‍ സിംഹത്തെ 'അക്ബര്‍' എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം കൂട്ടിലിട്ടെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സെര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്

ബംഗാളിലെ സിംഹ വിവാദത്തില്‍, സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേരിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ബംഗാള്‍ സര്‍ക്കാരിന് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശം. സിംഹങ്ങള്‍ക്ക് ഇങ്ങനെ പേരിട്ടാല്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു. വിഎച്ച്പി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

സിലിഗുരി സഫാരി പാര്‍ക്കിലെ 'സീത' എന്ന പെണ്‍ സിംഹത്തെ 'അക്ബര്‍' എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം കൂട്ടിലിട്ടെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സെര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

സിംഹത്തിന് സീതാ ദേവിയുടെ പേര് നല്‍കിയത് ഹിന്ദുക്കളുടെ മതവികാരത്തെ സ്പര്‍ശിച്ചെന്ന് വിഎച്ച്പി

സിംഹത്തിന് സീതയെന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പമെന്നും സിംഹത്തിന് എങ്ങനെയാണ് ഈ പേര് ലഭിച്ചതെന്നും കോടതി ചോദിച്ചു. തങ്ങളല്ല പേര് നല്‍കിയത് എന്നാണ് സര്‍ക്കാരും മൃഗശാല അധികൃതരും പറയുന്നതെന്ന് വിഎച്ച്പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. സിംഹത്തിന് സീതാ ദേവിയുടെ പേര് നല്‍കിയത് ഹിന്ദുക്കളുടെ മതവികാരത്തെ സ്പര്‍ശിച്ചു എന്നും അഭിഭാഷകന്‍ പറഞ്ഞു. ഇന്ന് സിംഹത്തിന് ദൈവത്തിന്റെ പേരിട്ടെന്നും നാളെ ഒരു കഴുതയ്ക്ക് ഏതെങ്കിലും ദൈവത്തിന്റെ പേരിട്ടേക്കാമെന്നും വിഎച്ച്പിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതിന് മറുപടിയായി, സിംഹത്തിന് സീതയെന്ന് പേരിട്ടാല്‍ എന്താണ് പ്രയാസം എന്ന് ബെഞ്ച് ചോദിച്ചു.

'ഞങ്ങള്‍ സീതയെ ആരാധിക്കുന്നു, അവര്‍ കാട്ടിലല്ല, ക്ഷേത്രത്തില്‍ ഇരിക്കട്ടെ' എന്നായിരുന്നു വാദിഭാഗം അഭിഭാഷകന്റെ മറുപടി. ദുര്‍ഗാ ദേവിയുടെ കാല്‍ച്ചുവട്ടില്‍ സിംഹമില്ലേ?, ദുര്‍ഗാപൂജയുടെ സമയത്ത് സിംഹത്തേയും ആരാധിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിംഹം ഒപ്പമില്ലാത്ത ദുര്‍ഗയെപറ്റി ചിന്തിക്കാന്‍ പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാണ് സിംഹത്തിന് ഈ പേര് നല്‍കിയതെന്നും അങ്ങനെ പേരിട്ടുണ്ടോയെന്നും വ്യക്തമാക്കാന്‍ ബംഗാള്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

സീതയെന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പം? സിംഹമില്ലാതെ ദുര്‍ഗാ ദേവിയെ സങ്കല്‍പ്പിക്കാമോ? വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി
ഡിഎംകെയുടെ ഭാഗമായെന്ന അഭ്യൂഹങ്ങൾ തള്ളി കമൽ ഹാസൻ; പിന്തുണ രാഷ്ട്രത്തിനായി ചിന്തിക്കുന്നവർക്കൊപ്പമെന്ന് താരം

ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബര്‍ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാര്‍ക്ക് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാര്‍ക്കിലെത്തിച്ചത്.

സിംഹങ്ങള്‍ക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും, ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് 'അക്ബര്‍' എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്പിയുടെ പക്ഷം. സംസ്ഥാന വനം വകുപ്പും, സഫാരി പാര്‍ക്ക് അധികൃതരും കേസില്‍ കക്ഷികളാണ്.

logo
The Fourth
www.thefourthnews.in