ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?

ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?

യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാക്കാനായിരുന്നു ധാരണ

യുക്രെയ്ൻ വിഷയത്തിൽ റഷ്യയേയും ചൈനയേയും എതിർപക്ഷത്തേയും അനുനയിപ്പിച്ചുകൊണ്ട് ഡൽഹി ജി 20യിൽ സംയുക്ത പ്രസ്താവന സാധ്യമാകുമോ എന്നതായിരുന്നു ഇന്നലെ വരെ ഉയർന്ന ചോദ്യം. ഇന്ത്യ അത് സാധ്യമാക്കിയിരിക്കുന്നു. ആഹ്ളാദ വാർത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസ്താവന നടത്താനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുകയാണ്.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നും ലോകത്തെ ഓര്‍മിപ്പിക്കുന്നതുമായിരുന്നു സംയുക്ത പ്രമേയം. റഷ്യയുടെ പേരെടുത്ത് പറഞ്ഞില്ലെന്നതായിരുന്നു ഇതിൽ ശ്രദ്ധേയം. രാഷ്ട്രനേതാക്കളുമായുള്ള വ്യക്തിബന്ധം, നയതന്ത്ര ഇടപെടൽ തുടങ്ങി വിവിധ തലത്തിൽ നടത്തിയ ചർച്ചയാണ് സംയുക്ത പ്രസ്താവന സാധ്യമാക്കിയത്. യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാക്കണമെന്ന നിർദേശം അങ്ങിനെയാണ് ഉരുത്തിയിരുന്നത്.

ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?
ഇന്ത്യ മുതല്‍ യൂറോപ്പ് വരെ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20; ചൈന ബെല്‍റ്റ് പദ്ധതിക്ക് മറുപടി

യുക്രെയ്ന്‍ വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ക്ക് പല നിലപാടായതിനാല്‍ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയം അവസാനനിമിഷം വരെയും നിലനിന്നിരുന്നു

കഴിഞ്ഞവർഷം ബാലി ജി20 യില്‍ റഷ്യയെ എതിർസ്ഥാനത്ത് നിർത്തിതന്നെ യുക്രെയ്‌ൻ അധിനിവേശത്തെ അംഗരാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശത്തെ അപലപിക്കുമ്പോൾ തന്നെ, രാജ്യത്തിന്റെ പേര് പരാമര്‍ശിക്കാതെ അത് സാധ്യമാക്കാമെന്ന ഇന്ത്യയുടെ നിർദേശം പാശ്ചാത്യരാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. മാത്രമല്ല, ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്ന പരാമര്‍ശത്തിലും റഷ്യ എന്ന രാജ്യത്തിന്റെ പേര് ചൂണ്ടിക്കാട്ടിയില്ല. യുക്രെയ്ന്‍ വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ക്ക് പല നിലപാടായതിനാല്‍ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയം അവസാനനിമിഷം വരെയും നിലനിന്നിരുന്നു.

ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?
യുക്രെയ്ന്‍ വിഷയം പരിഹരിക്കണം; റഷ്യയെ 'പിണക്കാതെ' ജി20 സംയുക്ത പ്രമേയം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 യില്‍ സമവായമുണ്ടാക്കാനാകാതെ പോയാല്‍ അത് ചൈനീസ് താത്പര്യത്തിന് അനുസൃതമായി അന്താരാഷ്ട്ര അധികാരഘടന രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നതിൽ നിർണായകമാകും. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവാണ് ശക്തമായൊരു ഇടപെടലിലേക്ക് ഇന്ത്യയെ നയിച്ചത്. ഇതേ ആശങ്ക പാശ്ചാത്യരാജ്യങ്ങൾക്കും ഉണ്ടായിരുന്നു. ഇന്ധന കയറ്റുമതിയിലുൾപ്പെടെ റഷ്യയെ വിമര്‍ശിക്കുന്നത് തിരിച്ചടിയാകുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഭയവും സംയുക്ത പ്രസ്താവന സാധ്യമാക്കുന്നതിൽ നിർണായകമായി.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണമാണ് നടത്തിയത്. ബാലി ബാലിയും ന്യൂഡല്‍ഹി ന്യൂഡല്‍ഹിയുമാണെന്നായിരുന്നു അദ്ദേഹം ഈ നയതന്ത്ര സമവായ നീക്കത്തെ കുറിച്ച് പ്രതികരിച്ചത്. ''ബാലി പ്രഖ്യാപനത്തിന് ശേഷം ലോക സാഹചര്യങ്ങളിൽ പലതും മാറി. ഡല്‍ഹി ഇന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രതികരിക്കുന്നത്. അക്കാലത്തെ ആശങ്കകളോട് ബാലി എങ്ങനെയാണോ പ്രതികരിച്ചത് അതുപോലെ ഇന്നത്തെ ആശങ്കകളോട് ന്യൂഡല്‍ഹിയും പ്രതികരിക്കുന്നു. ഈ പ്രഖ്യാപനത്തില്‍ ധാരാളം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്'' എസ് ജയശങ്കര്‍ പ്രതികരിച്ചു. ജി 20ക്ക് മുന്‍പ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ ഇടപെടലും സമവായത്തിലെത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.

ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?
യുക്രെയ്ന്‍ വിഷയം പരിഹരിക്കണം; റഷ്യയെ 'പിണക്കാതെ' ജി20 സംയുക്ത പ്രമേയം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മന്ത്രിമാരുടെയും നയതന്ത്ര പ്രതിനിധികളുടേയും നേതൃത്വത്തിൽ സംയുക്തപ്രസ്താവന സംബന്ധിച്ച ധാരണകളിൽ ചർച്ച നടന്നിരുന്നു

മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉച്ചകോടിയിലേക്ക് നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ഇക്കാര്യങ്ങളിൽ വിശദമായ ചർച്ചയാണ് നടന്നത്. ഏതെല്ലാം വഴികളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്, അപകടസാധ്യതകള്‍, നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു സമവായ ചര്‍ച്ചകള്‍ . ആഷിഷ് സിന്‍ഹ, നാഗരാജ് നായിഡു, കാകനൂര്‍, ഈനം ഗംഭീര്‍, അഭയ് താക്കൂര്‍ എന്നീ നാല് നയതന്ത്രജ്ഞരാണ് ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ജി20 ക്ക് മുന്‍പ് ഇവര്‍ അംഗരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?
ഇന്ത്യ മുതല്‍ യൂറോപ്പ് വരെ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20; ചൈന ബെല്‍റ്റ് പദ്ധതിക്ക് മറുപടി

മാത്രമല്ല, ഇന്ത്യ -ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിയിൽ പ്രഖ്യാപിച്ചതും ആതിഥേയ രാജ്യത്തിന്റെ നേട്ടമായി വിലയിരുത്തുന്നുണ്ട്. ഏഷ്യ-യൂറോപ്പ് ബന്ധത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഇന്ത്യ - ഗള്‍ഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്നലെയാണ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്. ഇത് ചൈന ബെൽറ്റിന് വലിയ തിരിച്ചടിയാണുണ്ടാക്കുക.

ഇന്ത്യയില്‍ തുടങ്ങി മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്നതാണ് ഇടനാഴി. ഇതിന് പുറമെ അമേരിക്ക, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎഇ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനായി റെയില്‍വേ, തുറമുഖങ്ങള്‍, വൈദ്യുതി നെറ്റ് വര്‍ക്കുകള്‍, ഹൈഡ്രജന്‍ പൈപ്പ് ലൈനുകള്‍ എന്നിവ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ ആരംഭിക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കുമെന്ന വിലിയിരുത്തലും ഉച്ചകോടിയില്‍ നടന്നു.

ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?
'യാഥാർത്ഥ്യത്തോട് ചേരുന്നതല്ല', റഷ്യയെ 'പിണക്കാത്ത' ജി20 സംയുക്ത പ്രഖ്യാപനത്തിനെതിരെ യുക്രെയ്ൻ
logo
The Fourth
www.thefourthnews.in