ഗാന്ധിജിക്ക് ആദരമർപ്പിച്ച് ലോകനേതാക്കള്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

ഗാന്ധിജിക്ക് ആദരമർപ്പിച്ച് ലോകനേതാക്കള്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി ജോ ബൈഡൻ മടങ്ങി

മഹാത്മാഗാന്ധിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജി-20 ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയ ലോകനേതാക്കള്‍. ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തിയ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് എര്‍ദോഗന്‍ എന്നിവരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാജ്ഘട്ടിൽ എത്തിച്ചേര്‍ന്നത്. പ്രധാനന്ത്രി നരേന്ദ്ര മോദി സമർപ്പിച്ച പുഷ്പചക്രത്തിലും 'ഭാരത്' എന്ന് രേഖപ്പെടുത്തിയിരുന്നതും ശ്രദ്ധേയമായി.

പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ലോകനേതാക്കള്‍ ഭാരത് മണ്ഡപത്തില്‍ വൃക്ഷതൈ നട്ടു. ജി 20 ഉച്ചകോടിയുടെ മൂന്നാമത്തെയും അവസാനത്തേയും സെഷനായ 'വണ്‍ ഫ്യൂച്ചര്‍' സംബന്ധിച്ചായിരുന്നു ഞായറാഴ്ച രാവിലെ നടന്ന ചർച്ചകൾ. ഉച്ചകോടിയുടെ അവസാന ദിവസമായ ഇന്ന് ജി-20 പ്രദര്‍ശനവും നടക്കും. ജി 20 ഉച്ചകോടിക്ക് ശേഷം ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് അടക്കം വിവിധ ലോകനേതാക്കൾ മടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാകും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മടങ്ങുക.

ഗാന്ധിജിക്ക് ആദരമർപ്പിച്ച് ലോകനേതാക്കള്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം
ഇന്ത്യ മുതല്‍ യൂറോപ്പ് വരെ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20; ചൈന ബെല്‍റ്റ് പദ്ധതിക്ക് മറുപടി

രാവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം ഭാരവാഹികൾ തന്നെ ഇതിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചു.

ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ ഏഷ്യ യൂറോപ്പ് ബന്ധത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഇന്ത്യ - ഗള്‍ഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ തുടങ്ങി മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്നതാണ് ഇടനാഴി. ഇതിന് പുറമെ അമേരിക്ക, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎഇ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനായി റെയില്‍വേ, തുറമുഖങ്ങള്‍, വൈദ്യുതി നെറ്റ് വര്‍ക്കുകള്‍, ഹൈഡ്രജന്‍ പൈപ്പ് ലൈനുകള്‍ എന്നിവ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ ആരംഭിക്കാനും ഉച്ച കോടിയില്‍ ധാരണയായി.

ഗാന്ധിജിക്ക് ആദരമർപ്പിച്ച് ലോകനേതാക്കള്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം
2026 ജി20 ഉച്ചകോടിക്ക് അമേരിക്ക അധ്യക്ഷത വഹിക്കുമെന്ന് ബൈഡൻ; എതിർപ്പ് പ്രകടിപ്പിച്ച് ചൈന

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നു ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള സംയുക്ത പ്രമേയവും പുറത്തിറക്കി. എന്നാല്‍ യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രസ്താവനയെന്നത് ശ്രദ്ധേയമായി. യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാക്കണമെന്നാണ് സംയുക്ത പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in