ലോകം മുഴുവന്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി

ലോകം മുഴുവന്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി

ബജറ്റ് സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നത് രാജ്യത്തെ സ്ത്രീകള്‍ക്കും ഗോത്ര സമൂഹങ്ങളെ സംബന്ധിച്ചും ചരിത്ര നിമിഷം

പുതിയ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് ശുഭസൂചനകളാണ് പുറത്തുവരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബജറ്റ് സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നത് രാജ്യത്തെ സ്ത്രീകള്‍ക്കും ഗോത്ര സമൂഹങ്ങളെ സംബന്ധിച്ചും ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വ്യതിചലിച്ചു കൊണ്ടിരിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ബജറ്റ് പ്രതീക്ഷയാണെന്ന് പ്രധാനമന്ത്രി വ്യക്തമക്കി. എല്ലാ വിഭാഗങ്ങളുടേയും പ്രതീക്ഷകൾ ധനകാര്യമന്ത്രി നിർമല സീതാരാമൻ നിറവേറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in