ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം മുഖ്യ 'നേട്ടമാക്കും'; യുപി മന്ത്രിസഭാ യോഗങ്ങള്‍ അയോധ്യയിലേക്ക് മാറ്റി യോഗി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം മുഖ്യ 'നേട്ടമാക്കും'; യുപി മന്ത്രിസഭാ യോഗങ്ങള്‍ അയോധ്യയിലേക്ക് മാറ്റി യോഗി

അടുത്ത വർഷം ജനുവരിയിലാണ് ക്ഷേത്രത്തിൽ രാമവിഗ്രഹം സ്ഥാപിക്കുക

രാമക്ഷേത്രം ഉദ്ഘാടനത്തിലേക്ക് അടുക്കുന്ന സമയത്ത് അയോധ്യയിൽ മന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ച് യോഗി സർക്കാർ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് യു പി സർക്കാർ എത്തുന്നത്. യു പി മന്ത്രി സുരേഷ് ഖന്നയാണ് വിവരം പുറത്ത് വിട്ടത്. എന്നാൽ യോഗം നടക്കുന്ന തീയതി ഇതുവരെ അറിയിച്ചിട്ടില്ല.

അടുത്ത വർഷം ജനുവരിയിലാണ് ക്ഷേത്രത്തിൽ രാമവിഗ്രഹം സ്ഥാപിക്കുക. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. യോഗി സർക്കാർ ഇതിനു മുമ്പും തലസ്ഥാനമായ ലക്‌നൗവിന് പുറത്ത് മന്ത്രിസഭാ യോഗം നടത്തിയിട്ടുണ്ട്. മിക്കതും എന്തെങ്കിലും പ്രത്യേക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്. ഇതിനു മുമ്പ് ഇങ്ങനെ നടന്നത് 2019ലെ കുംഭമേളയുടെ സമയത്തതാണ്. അന്ന് പ്രയാഗ്‌രാജിൽ വച്ചായിരുന്നു യോഗം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം മുഖ്യ 'നേട്ടമാക്കും'; യുപി മന്ത്രിസഭാ യോഗങ്ങള്‍ അയോധ്യയിലേക്ക് മാറ്റി യോഗി
യോഗി ഭരണത്തിൽ 190 ഏറ്റുമുട്ടൽ കൊലകൾ; 'അഭിമാന'ത്തോടെ കണക്കവതരിപ്പിച്ച് യു പി സർക്കാർ

ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷമാരോപിച്ചു. 2024ലെ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം ഒരു പ്രധാന പ്രചരണ ആയുധമാക്കിമാറ്റാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. പ്രത്യേക മന്ത്രിസഭാ യോഗത്തിനു പ്രത്യേകിച്ച് രാഷ്ട്രീയ ഉദ്ദേശങ്ങളൊന്നും ഇല്ലെന്നും ക്ഷേത്രനഗരിയുടെ സൗന്ദര്യവത്കരണത്തെക്കുറിച്ചും വികസനത്തെ കുറിച്ചും ചർച്ചചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും സർക്കാർ വിശദീകരിച്ചെങ്കിലും പ്രതിപക്ഷം വിമർശനത്തിൽ ഉറച്ച് നിൽക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം മുഖ്യ 'നേട്ടമാക്കും'; യുപി മന്ത്രിസഭാ യോഗങ്ങള്‍ അയോധ്യയിലേക്ക് മാറ്റി യോഗി
നെഗറ്റീവ് വാർത്തകൾ നിരീക്ഷിക്കാന്‍ നിര്‍ദേശം; മാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ യുപി സര്‍ക്കാര്‍

2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ അയോധ്യാ വിഷയം വാർത്തകളിലൂടെ മുഖ്യധാരയിൽ നിലനിർത്തുക എന്നതാണ് സർക്കാരിന്റെയും ബി ജെ പിയുടെയും ഉദ്ദേശമെന്ന് സമാജ്‌വാദി പാർട്ടി നേതാവായ ഉദയ്‌വീർസിംഗ് പറഞ്ഞു. ഈ നീക്കം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ അയോധ്യയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന അസ്സംബ്ലി തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

logo
The Fourth
www.thefourthnews.in