'ഇവിഎമ്മിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'; വീഡിയോ ചെയ്തവരുടെ അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂട്യൂബ്

'ഇവിഎമ്മിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'; വീഡിയോ ചെയ്തവരുടെ അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂട്യൂബ്

അടുത്തിടെ യൂട്യൂബർമാരായ മേഘ്‌നാഥ്‌, സോഹിത് മിശ്ര എന്നിവരുടെ ഇ വി എമ്മിനെ കുറിച്ചുള്ള വിഡിയോകൾക്ക് യൂട്യൂബ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു

ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിനെക്കുറിച്ച് ചെയ്യുന്ന വീഡിയോകളുടെ മോണിറ്റൈസേഷന് (പരസ്യങ്ങളിലൂടെ വരുമാനം ലഭിക്കുന്ന രീതി) യൂട്യൂബ് പരിധി ഏർപ്പെടുത്തുന്നതായി ആക്ഷേപം. അടുത്തിടെ യൂട്യൂബർമാരായ മേഘ്‌നാഥ്‌, സോഹിത് മിശ്ര എന്നിവരുടെ ഇവിഎമ്മിനെ കുറിച്ചുള്ള വിഡിയോകൾക്ക് യൂട്യൂബ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അഡ്വെർടൈസിങ്ങ് മാർഗനിദേശങ്ങൾ പാലിച്ചില്ല, തെറ്റായ വിവരങ്ങൾ അടങ്ങിയ വീഡിയോ എന്നീ അറിയിപ്പുകളാണ് നടപടിക്ക് കാരണമായതെന്നാണ് യൂട്യൂബിന്റെ വിശദീകരണം.

നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം, ഇവിഎമ്മുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് താഴെ പ്രത്യേക മുന്നറിയിപ്പുകൾ ഉപയോക്താക്കൾക്ക് നൽകിയിരുന്നു. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ ഇവിഎമ്മുമായി ബന്ധപ്പെട്ട സംശയനിവാരണ പേജിലേക്ക് പോകാനുള്ള ലിങ്കുകളും ലഭ്യമാക്കിയിരുന്നു. ഇതുന് പിന്നാലെയാണ് ഇപ്പോൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്കും പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്ഫോം നിയന്ത്രണം ഏർപ്പെടുത്തുന്നത്.

'ഇവിഎമ്മിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'; വീഡിയോ ചെയ്തവരുടെ അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂട്യൂബ്
വീണ്ടും 'ബഹുജന്‍' മുദ്രാവാക്യവുമായി ബിഎസ്‌പി; കൈവിട്ടുപോയ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ മായാവതി

എൻഡിടിവിയിൽനിന്ന് അഭിപ്രായഭിന്നതകളെ തുടർന്ന് രാജിവച്ച മാധ്യമപ്രവർത്തകനാണ് സോഹിത് മിശ്ര. രണ്ടുമുതൽ മൂന്ന് വരെ മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സ്ട്രീമിങ് വിഡിയോകളായിരുന്നു ഇവിഎമ്മിനെക്കുറിച്ച് അദ്ദേഹം ചെയ്തത്. 'ഇവിഎമ്മിനെക്കുറിച്ചുള്ള ചോദ്യങ്ങൾ, ഏകപക്ഷീയമായ തിരഞ്ഞെടുപ്പ് കമ്മീഷൻ, ദുർബലമായ ജനാധിപത്യം' എന്ന തലക്കെട്ടിൽ ഒരുമണിക്കൂറിലധികം ദൈർഖ്യമുള്ള മൂന്ന് വിഡിയോകളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.

സോഫ്‌റ്റ്‌വെയർ വിദഗ്ധൻ, മുതിർന്ന പത്രപ്രവർത്തകൻ, രാഷ്ട്രീയ നേതാവ് എന്നിവരുമായുള്ള സംഭാഷണമെന്ന തരത്തിലായിരുന്നു വിഡിയോകൾ. മാർച്ച് എട്ടിന് അദ്ദേഹത്തിന്റെ പേജിൽ അപ്ലോഡ് ചെയ്ത വിഡിയോകൾക്കെതിരെയാണ് അപ്രതീക്ഷിതമായി യൂട്യൂബ് നടപടിയെടുത്തത്.

മറ്റൊരു വീഡിയോയില്‍ ഇവിഎമ്മിനെതിരെ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിന്റെ പുരോഗതിയെക്കുറിച്ചും ഇലക്ടറൽ ബോണ്ടിനെ പട്ടിയുമായിരുന്നു മേഘ്‌നാഥ്‌ ചർച്ച ചെയ്തത്. അദ്ദേഹം യൂട്യൂബിനോട് കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. 3.68 ലക്ഷം സബ്സ്ക്രൈബർമാരുള്ള യൂട്യൂബറാണ് സോഹിത് മിശ്ര. മേഘ്‌നാഥിന് 42,000 സബ്സ്ക്രൈബർമാരുമുണ്ട്.

'ഇവിഎമ്മിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'; വീഡിയോ ചെയ്തവരുടെ അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂട്യൂബ്
'മതേതര ഇന്ത്യ തുടരണം'; 79 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നു, സിഎസ്‌ഡിഎസ് സര്‍വെ ഫലം

അതേസമയം, ഏതൊരാളും യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് കമ്പനി വക്താവ് പറഞ്ഞു. പരസ്യങ്ങൾ ഉപയോഗിച്ച് അവരുടെ വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താൻ ആഗ്രഹിക്കുന്ന യൂട്യൂബർമാർ പരസ്യദാതാവിന് അനുയോജ്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം. തിരെഞ്ഞെടുപ്പ് അല്ലെങ്കിൽ ജനാധിപത്യ പ്രക്രിയയിലെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്ന തെറ്റായ ഏതൊരു അവകാശവാദവും നയങ്ങളുടെ ലംഘനമാണെന്നും യൂട്യൂബ് വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in