'ഓപറേഷന്‍ അജയ്'; ഇസ്രയേല്‍ - പലസ്തീന്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യ

'ഓപറേഷന്‍ അജയ്'; ഇസ്രയേല്‍ - പലസ്തീന്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യ

ഒഴിപ്പിക്കാനുള്ള ആളുകളുടെ പട്ടിക തയ്യാറാണെന്ന് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അറിയിച്ചു

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലും പലസ്തീനിലുമായി കുടുങ്ങിയ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപറേഷന്‍ അജയ് എന്ന പേരിലാണ് ഇന്ത്യ ഇസ്രയേല്‍ രക്ഷാ ദൗത്യം നടപ്പാക്കുന്നത്. വിദേശ കാര്യമന്ത്രി എസ് ജയശങ്കറാണ് ദൗത്യം പ്രഖ്യാപിച്ചത്.

ഓപറേഷന്‍ അജയ് നാളെ മുതല്‍ ആരംഭിക്കും

'ഇസ്രായേലില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി ഓപ്പറേഷന്‍ അജയ് ആരംഭിക്കുന്നു. ദൗത്യത്തിനായി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളുള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ' എന്ന കുറിപ്പിനൊപ്പമാണ് വിദേശകാര്യമന്ത്രി ദൗത്യം പ്രഖ്യാപിച്ചത്.

'ഓപറേഷന്‍ അജയ്'; ഇസ്രയേല്‍ - പലസ്തീന്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യ
ഹമാസിനെ നേരിടാന്‍ ഇസ്രയേലില്‍ ഐക്യമന്ത്രിസഭ; പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സ് മന്ത്രിയാകും

ഓപറേഷന്‍ അജയ് നാളെ മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കാനുള്ള ആളുകളുടെ പട്ടിക തയ്യാറാണെന്ന് ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. 7000ത്തോളം മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം 18,000-ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലിലും പലസ്തിനിലുമുണ്ടെന്നാണ് കണക്കുകള്‍. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിനിടെ മിസൈല്‍ ആക്രമണത്തില്‍ കണ്ണൂര്‍ സ്വദേശിനിക്ക് ഉള്‍പ്പെടെ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.

logo
The Fourth
www.thefourthnews.in