'രഥവും, രക്ഷാപ്രവര്‍ത്തനവും', മറക്കരുത് ചാക്യാര്‍ക്ക് മഹാരാജാവിനെയും വിമര്‍ശിക്കാം

കേരളം ഏറെ ചര്‍ച്ച ചെയ്ത നവ കേരള സദസിനിടിയിലെ 'രക്ഷാപ്രവര്‍ത്തനം' ആണ് ചാക്ക്യാര്‍മാരുടെ പരിഹാസം ഏറ്റുവാങ്ങിയത്.

തട്ടില്‍ കയറിയാല്‍ രാജാവിനെ പോലും വിമര്‍ശിക്കാനുള്ള അധികാരമുണ്ട് ചാക്ക്യാര്‍ക്ക്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ചാക്ക്യാര്‍കൂത്ത് വേദിയും ഭരണാധികാരികള്‍ക്ക് നേരെ വിരല്‍ ചൂണ്ടി.

കേരളം ഏറെ ചര്‍ച്ച ചെയ്ത നവ കേരള സദസിനിടിയിലെ 'രക്ഷാപ്രവര്‍ത്തനം' ആണ് ചാക്ക്യാര്‍മാരുടെ പരിഹാസം ഏറ്റുവാങ്ങിയത്. പുതിയകാലത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ട്രോള്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയുടെ വാഹനം രഥമാണെന്നും ചാക്ക്യാര്‍ വേദിയില്‍ പറയാതെ പറഞ്ഞുവച്ചു.

'രഥവും, രക്ഷാപ്രവര്‍ത്തനവും', മറക്കരുത് ചാക്യാര്‍ക്ക് മഹാരാജാവിനെയും വിമര്‍ശിക്കാം
പ്രണയവും സ്വവർഗ അനുരാഗവും; വേദിയിലെ 'പ്രണയകാലത്തിന്റെ' കഥ

Related Stories

No stories found.
logo
The Fourth
www.thefourthnews.in