കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും; കിരീടപ്പോര് ഫോട്ടോഫിനിഷിലേക്ക്
ajaymadhu

കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും; കിരീടപ്പോര് ഫോട്ടോഫിനിഷിലേക്ക്

സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. നാലാം ദിനം അവസാനിച്ചപ്പോള്‍ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് മുന്നിൽലെത്തി. 228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 901 പോയിന്റോട് കൂടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. കണ്ണൂർ 897 പാലക്കാട് 893 എന്നതാണ് പോയിന്റ് നില ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്.

10 മത്സരങ്ങൾ മാത്രം ശേഷിക്കെ സ്വർണ്ണക്കിരീടത്തിലേക്കുള്ള പോരാട്ടം ഫോട്ടോഫിനിഷിലേക്ക് കടക്കുകയാണ്. ഒന്നര ദിവസം ലീഡ് ചെയ്ത ശേഷമാണ് കണ്ണൂർ കോഴിക്കോടിന് പിന്നിലേക്ക് പോയത്. ഇന്ന് 10 ഇനങ്ങളിലാണ് മത്സരം.

കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും; കിരീടപ്പോര് ഫോട്ടോഫിനിഷിലേക്ക്
കലാരവത്തിൻ്റെ നാലാം നാൾ, വർണ കാഴ്ചകളിലൂടെ

വൈകിട്ട് 5ന് ആശ്രാമം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലെ 30 വിജയികൾക്ക് ഒന്നാം വേദിയിൽ വച്ച് സമ്മാനം നൽകും.

കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും; കിരീടപ്പോര് ഫോട്ടോഫിനിഷിലേക്ക്
ഉറക്കങ്ങള്‍ പലവിധം, കലോത്സവ നേരത്തെ നന്‍ മയക്കങ്ങള്‍

സ്‌കൂളുകളിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 234 പോയിന്റ് നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാമതുള്ള കാർമൽ ഹയർ സെക്കൻഡറി സ്കൂളിന് 111 പോയിന്റ് മാത്രമാണുള്ളത്

logo
The Fourth
www.thefourthnews.in