കലാ യാത്രയുടെ കൊല്ലം മുതല്‍ കൊല്ലം വരെ, കനല്‍ വഴികള്‍ താണ്ടിയ മന്‍സിയ

കലാ യാത്രയുടെ കൊല്ലം മുതല്‍ കൊല്ലം വരെ, കനല്‍ വഴികള്‍ താണ്ടിയ മന്‍സിയ

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് മുന്നേറിയ മന്‍സിയ ഇന്ന് കേരളം അറിയുന്ന നര്‍ത്തകിമാരില്‍ ഒരാളാണ്

2008, മോണോആക്റ്റ് മത്സരാര്‍ഥിയായി കൊല്ലത്തെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എട്ടാം ക്ലാസുകാരി. ഇത്തവണ കലാമാമാങ്കം വീണ്ടും കൊല്ലത്ത് അരങ്ങേറുമ്പോള്‍ അന്നത്തെ പെണ്‍കുട്ടി അധ്യാപികയാണ്. കലോത്സവത്തിന് എത്തിയത് താന്‍ പരിശീലിപ്പിച്ച രണ്ട് കുട്ടികള്‍ക്കൊപ്പമാണ്, അവരുടെ സ്വന്തം ടീച്ചറായി.

കലോത്സവത്തില്‍ നിന്നും കലോത്സവത്തിലേക്കുള്ള ഈ പതിനാറ് വര്‍ഷത്തെ യാത്രയ്ക്കിടെ മന്‍സിയ എന്ന പെണ്‍കുട്ടി പിന്നിട്ടത് സമാനതകളില്ലാത്ത വഴികളായിരുന്നു. മതത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട വേദികള്‍, മകള്‍ ചിലങ്ക കെട്ടിയതിന് മാതാവിന് നിഷേധിക്കപ്പെട്ട ഖബറിടം, വിവേചനങ്ങളുടെ നീണ്ട പട്ടികകള്‍.

കലാ യാത്രയുടെ കൊല്ലം മുതല്‍ കൊല്ലം വരെ, കനല്‍ വഴികള്‍ താണ്ടിയ മന്‍സിയ
'എല്ലാം ദൈവം നല്‍കിയത്...' കലോത്സവ വേദിയിലുണ്ട് കല്യാണ വീട്ടിലെ ആ വൈറല്‍ പാട്ടുകാരന്‍

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് മുന്നേറിയ മന്‍സിയ ഇന്ന് കേരളം അറിയുന്ന നര്‍ത്തകിമാരില്‍ ഒരാളാണ്. 160 കുട്ടികള്‍ക്ക് നൃത്താധ്യാപികയും. കൊല്ലത്തെ കലോത്സവ വേദിയിലേക്ക് ചിലങ്ക അണിയുമ്പോള്‍ മന്‍സിയയുടെ കുട്ടികളിലൊരാള്‍ പറയുന്നു. 'ചേച്ചിയെ പോലെയാണ് ഞങ്ങള്‍ക്ക് ടീച്ചര്‍, എന്റെ ശക്തി'.

logo
The Fourth
www.thefourthnews.in