ചെലവ് കൂടും; ഇന്ധന-മദ്യ വില കൂടും, നികുതിയും കൂട്ടി

പൊതു ജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി
ചെലവ് കൂടും; ഇന്ധന-മദ്യ വില കൂടും, നികുതിയും കൂട്ടി

പെട്രോള്‍- ഡീസല്‍ വില കൂടും 

പെട്രോളിന് രണ്ട് രൂപ സെസ്. മദ്യത്തിന് വില കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് 20 രൂപ സെസ്. 1000 രൂപയ്ക്ക് മുകളില്‍ 40 രൂപ സെസ്.

അധിക ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ല

ഇത്തവണത്തെ ബജറ്റ് ജനകീയ ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അധിക ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഇടത് നയമല്ലെന്നും താങ്ങാനാകാത്ത ഭാരമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചായിരിക്കും ബജറ്റ്. ചെലവ് ചുരുക്കാന്‍ നിര്‍ദേശങ്ങളുണ്ടാകും. 2700 കോടി രൂപ കടമെടുപ്പ് പരിധിയില്‍ നിന്ന് കേന്ദ്രം കുറച്ചുവെന്നും വരുന്ന 3 മാസം 937 കോടി രൂപ മാത്രമാണ് കടമെടുക്കാനാവുകയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് അവതരണത്തിന് മുന്‍പായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത് യൂണിവേര്‍സിറ്റി, ബെംഗളുരുവിലെ പ്രൊഫസര്‍ ഡോ. ടി പി സേതുമാധവന്‍ എഴുതിയ ലേഖനം

ചെലവ് കൂടും; ഇന്ധന-മദ്യ വില കൂടും, നികുതിയും കൂട്ടി
സംസ്ഥാന ബജറ്റ്: സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ നികുതികള്‍ വര്‍ധിപ്പിച്ചേക്കും ; ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് പ്രതീക്ഷ

കേരളത്തിനാവശ്യം അധിക വിഭവസമാഹരണം

കേരളത്തിൽ പ്രതിശീർഷ കടബാധ്യത 1.25 ലക്ഷത്തോളം രൂപയാണ്. ഇതിനകം ഗവണ്മെന്റ് കടുത്ത സാമ്പത്തിക നിയന്ത്രണം ഏർപെടുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനാവശ്യ ചെലവുകളും, നികുതി പിരിവിലെ അലംഭാവവും സാമ്പത്തിക നില താളം തെറ്റിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനത്തെ കടമെടുക്കാൻ അനുവദിക്കുന്നില്ലെന്നും, ജി എസ് ടി വിഹിതം സമയബന്ധിതമായി സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രിയുടെ അഭിപ്രായം. കേന്ദ്ര പദ്ധതികളിലൂടെ സംസ്ഥാനത്തിന് കൂടുതൽ പദ്ധതിവിഹിതം നേടിയെടുക്കാൻ സാധിക്കുന്നുമില്ല. രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം ബഡ്ജറ്റിനുമുമ്പ് സംസ്ഥാനത്തിന് ആലോചിക്കാവുന്ന നിരവധി വിഭവ സമാഹരണ മാർഗങ്ങളുണ്ട്.

(ഡോ. ടി പി സേതുമാധവന്‍ എഴുതിയ ലേഖനം)

ചെലവ് കൂടും; ഇന്ധന-മദ്യ വില കൂടും, നികുതിയും കൂട്ടി
ധനസ്ഥിതി മെച്ചപ്പെടണം; കേരളത്തിനാവശ്യം അധിക വിഭവസമാഹരണം

കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കത്തിവച്ച് കേന്ദ്രം

കേരളത്തിന്റെ കടമെടുപ്പ് പരിധിവെട്ടിക്കുറച്ച് കേന്ദ്രം. ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്രനടപടി. ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍ 2700 കോടിയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച സാഹചര്യം വര്‍ഷാവസാനം ട്രഷറിയെ പ്രതിസന്ധിയിലാക്കിയേക്കും. മാര്‍ച്ച് 31ന് മുന്‍പ് 6400 കോടി രൂപ കടമെടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

കടമെടുപ്പ് പരിധി നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചു. . 2700 കോടി രൂപ കടമെടുപ്പ് പരിധിയില്‍ നിന്ന് കേന്ദ്രം കുറച്ചുവെന്നും വരുന്ന 3 മാസം 937 കോടി രൂപ മാത്രമാണ് കടമെടുക്കാനാവുകയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് അവതരണത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

ബജറ്റ് അവതരണം ആരംഭിച്ചു 

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു.

കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധി യുടെയും പാതയിലെന്ന് ധനമന്ത്രി; ബജറ്റ് - 2023

സംസ്ഥാനം കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ ധീരമായി നേരിട്ടു.

വിലക്കയറ്റം നേരിടാന്‍ 2000 കോടി

വിപണിയില്‍ സജീവമായ ഇടപെടല്‍ തുടരും. റബര്‍ സബ്‌സിഡിക്ക് 600 കോടി. തനത് വരുമാനം ഈ വര്‍ഷം 85,000 കോടിയായി ഉയരും. കെഎസ്ആര്‍ടിസിക്ക് 3400 കോടി നല്‍കി. ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈനില്‍ ആക്കും

കേന്ദ്രസര്‍ക്കാരിന്റെ ധനനയം വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു

കടമെടുപ്പ് പരിധി കുറച്ചു. 4000 കോടിയുടെ കുറവുണ്ടായി.

കേരളം കടക്കെണിയിലല്ല

വായ്പയോടുള്ള സംസ്ഥാന സമീപനത്തില്‍ മാറ്റമില്ല. വായ്പയെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി 

1. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും

2.നികുതി നികുതിയേതര വരുമാനം കൂട്ടും

3. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും

മെയ്ക്ക് ഇന്‍ കേരളയ്ക്ക് 1000 കോടി 

ഈ വര്‍ഷം മെയ്ക്ക് ഇന്‍ കേരള പദ്ധതികള്‍ക്ക് 1000 കോടി. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരള പിന്തുണ നല്‍കും. ബയോസയന്‍സ് പാര്‍ക്കിന് 15 കോടി. വിഴിഞ്ഞം മുതല്‍ തേക്കടവഴി ഔട്ടര്‍ റിങ് റോഡിന് 1000 കോടി.കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബ്. കണ്ണൂര്‍ ഐടി പാര്‍ക്ക് നിര്‍മാണം ഈ വര്‍ഷം തുടങ്ങും. വെസ്റ്റ് കോസ്റ്റ് കനാല്‍ സാമ്പത്തിക ഇടനാഴിക്ക് 300 കോടി. ഗ്രഫീന്‍ ഉല്‍പാദനകേന്ദ്രം സ്ഥാപിക്കാന്‍ 10 കോടി.

യുവാക്കളെ പരമാവധി നാട്ടില്‍ നിര്‍ത്തും 

യുവാക്കളെ പരമാവധി നാട്ടില്‍ നിര്‍ത്തും .യുവാക്കള്‍ക്ക് നാട്ടില്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ ശ്രമം. അനുയോജ്യമായ തൊഴിലവസരത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.

വന്യജീവി ആക്രമണം തടയാന്‍ പദ്ധതി,  കൃഷിക്ക് 971. 71 കോടി

വന്യജീവി ആക്രമണം തടയാന്‍ 50. 85 കോടി. വന്യജീവികൾ കൃഷി ഇടത്തിൽ വന്നാൽ നഷ്ട പരിഹാരം 2 കോടി. കൃഷിക്ക് 971. 71 കോടി (നാളികേരം 95.10 കോടി, 93. 4 5 കോടി പച്ചകറി) നാളികേര താങ്ങുവില 32 ൽ നിന്ന് 34 ആയി ഉയർത്തും. കാർഷിക കർമ്മ സേന 8 കോടി. വിള ഇൻഷൂറൻ സ് 30 കോടി. നാളികേര താങ്ങുവില 32 ൽ നിന്ന് 34 ആയി ഉയർത്തും. കാർഷിക കർമ്മ സേന 8 കോടി. ക്ഷീര വികസനം 114.76 കോടി. മത്സ്യ വികസനം 321 .31 കോടി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ 6 കോടി. ഫലവർഗ കൃഷി 18.92 കോടി. കുട്ടനാട് കൃഷി പ്രോത്സാഹിപ്പിക്കാൻ 17 കോടി. കൃഷി സർവകലാശാല പയ്യന്നൂർ - 2 കോടി.

നേഴ്സിങ്ങ് കോളേജ് ആരംഭിക്കും 

ഇടുക്കി വയനാട് മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി നേഴ്സിങ്ങ് കോളേജ് ആരംഭിക്കും.

അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ പ്രത്യേക ശ്രമം

അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 50 കോടി.വിമാന യാത്ര നിരക്ക് നിയന്ത്രിക്കാന്‍ കോര്‍പസ് ഫണ്ട് 15 കോടി. ടൂറിസം ഇടനാഴി വികസനം 50 കോടി. ഡയറി പാർക്ക് 20 കോടി ഇപ്പോൾ 2 കോടി.

മത്സ്യ ബന്ധന ബോട്ടുകൾ ആധുനികവത്കരിക്കാൻ പുതിയ പദ്ധതി 

മത്സ്യ ബന്ധ ബോട്ടുകൾ ആധുനിക വത്കരിക്കാൻ 10 കോടി. മത്സ്യ തൊഴിലാളികൾക്ക് പഞ്ഞ മാസ സഹായം 27 കോടി.

തൊഴിലുറപ്പിന് 150 കോടി, കുടുംബശ്രീക്ക് 260 കോടി

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി. ഗ്രാമ വികസനത്തിന് 6294.04 കോടി. 4000 കോടി കേന്ദ്ര വിഹിതം പ്രതീക്ഷിക്കുന്നു.

ലൈഫ് മിഷന് 1436.26 കോടി 

ലൈഫ് മിഷന് 1436.26 കോടി വകയിരുത്തി. 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും പൂർത്തയാക്കും. ഇതുവരെ 3,22,922 വീടുകൾ നിർമിച്ചു.  സ്റ്റാർട്ടപ്പ് മിഷന് 90.58 കോടി.

ജലസേചനപദ്ധതികള്‍ 2025 ല്‍ കമ്മീഷന്‍ ചെയ്യും

പണിതീരാത്ത എല്ലാ ജലസേചനപദ്ധതികളും 2025 ല്‍ കമ്മീഷന്‍ ചെയ്യും. ഡാം പുനരുദ്ധാരണത്തിന് 58 കോടി. വെള്ളപ്പൊക്കനിയന്ത്രണ, ജലസേചന പദ്ധതികള്‍ക്ക് 525 കോടി. പ്രളയ പ്രതിരോധ നിർമ്മാണങ്ങൾക്ക് കെ എസ് ഇ ബി ക്ക് 7 കോടി. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾക്ക് 7 . 98 കോടി. ഭൂഗർഭ അധിഷ്ഠിത ജലസേചന പദ്ധതി- 5.5 കോടി. തുറമുഖ അടിസ്ഥാന വികസനം 40 കോടി.

ശബരിമല മാസ്റ്റര്‍പ്ലാന് 30 കോടി

എരുമേലി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ 10 കോടി രൂപ. നിലക്കല്‍ വികസനത്തിന് 2.5 കോടി. ശബരിമല കുടിവെള്ള പദ്ധതിക്ക് 10 കോടി.

സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോൽസാഹിപ്പിക്കാൻ 10 കോടി

വ്യവസായ മേഖലയുടെ ആകെ അടങ്കൽ 1259.66 കോടി. ഗ്രാമീണ ചെറുകിട വ്യവസായങ്ങൾക്ക് 483.4. കയർ വ്യവസായം 117 കോടി. കശുവണ്ടി വ്യവസായം 58 കോടി. കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി. ഖാദി 16.1 കോടി. കൈത്തറി 56.4 കോടി. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന് 10 കോടി. സ്വയം തൊഴില്‍ സംരംഭക പദ്ധതികള്‍ക്ക് 60 കോടി.പാലക്കാട് വ്യവസായ ഇടനാഴിയില്‍ 10000 കോടി രൂപയുടെ നിക്ഷേപം വരും.

ഊര്‍ജമേഖലയ്ക്ക് 1158 കോടി 

പുതിയ സബ്‌സ്റ്റേഷനുകള്‍ക്ക് 300 കോടി. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റുകള്‍.

എകെജി മ്യൂസിയത്തിന് 6 കോടി 

കണ്ണൂർ പെരളശ്ശേരി എകെജി വികസനത്തിന് 6 കോടി രൂപ വകയിരുത്തി.

ഐടി മേഖലയ്ക്ക് 559 കോടി 

7000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍. കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ 100 കോടി രൂപ.

പൈതൃക ഉത്സവങ്ങൾക്ക് 8 കോടി 

തൃശൂർ പൂരമടക്കമുള്ള പൈതൃക ഉത്സവങ്ങൾക്ക് 8 കോടി. കാപ്പാട് ചരിത്ര മ്യൂസിയത്തിന് 10 കോടി.

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി 

ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 814. 79 കോടി. സൗജന്യ യൂണിഫോമിന് 140 കോടി. ഉച്ച ഭക്ഷണത്തിന് 344. 64 കോടി. തലശ്ശേരി ബ്രണ്ണൻ കോളേജ് ആധുനിക കോംപ്ലക്സ് - 10 കോടി. അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ.

സ്ത്രീസുരക്ഷയ്ക്ക് 14 കോടി 

സൈക്കോ സോഷ്യല്‍ പദ്ധതികള്‍ക്കായി 51 കോടി രൂപ. സാനിറ്ററി നാപ്കിനുകള്‍ക്ക് പകരമായി കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രുല്‍ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം. സ്‌ക്കൂളുകള്‍, കോളേജുകള്‍, തൊഴിലിടങ്ങളില്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണവും പ്രചരണവും സംഘടിപ്പിക്കും. ഇതിനായി 10 കോടി രൂപ മാറ്റിവെക്കും. നിർഭയ പദ്ധതി - 10 കോടി.

തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി  

മലബാര്‍ ക്യാന്‍സര്‍ സെൻ്റർ നവീകരണത്തിന് 28 കോടി.കൊച്ചി ക്യാൻസർ സെൻ്ററിന് 14.5 കോടി. ഓട്ടിസം പാർക്കുകൾക്ക് 40 ലക്ഷം.

പൊതു ജനാരോഗ്യ മേഖലയ്ക്ക്  2828.33 കോടി,

പൊതുജനാരോഗ്യമേഖലയ്ക്ക് കഴിഞ്ഞ വർഷത്തെക്കാൾ 196.5 കോടി രൂപ അധികം വകയിരുകത്തി. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ 5 കോടി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് 11 കോടി.സാംക്രമികേതര രോഗപദ്ധതി വിപുലീകരിക്കാന്‍ 10 കോടി. പേവിഷ വാക്‌സിന്‍ വികസിപ്പിക്കാന്‍ 5 കോടി. കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതം 574.5 കോടി. ഗ്രാമീണ ആരോഗ്യ ഇന്‍ഷുറന്‍സിന് 50 ലക്ഷം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 17 കോടി.കേരളത്തെ ഹെല്‍ത്ത് ഹബ്ബ് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്ക് 6.8 കോടി രൂപ വയോമിത്രം പദ്ധതിയ്ക്ക് 27.5 കോടി.

കലാ സാംസ്‌കാരിക മേഖലയ്ക്ക് 1831.14 കോടി 

സാംസ്‌കാരിക വകുപ്പിന് 113 കോടി. ലളിതകലാ അക്കാദമി ഫെലോഷിപ്പുകള്‍ വര്‍ധിപ്പിക്കും.

റീബില്‍ഡ് കേരളയ്ക്ക് 904 കോടി

എക്‌സൈസ്, മയക്കുമരുന്ന് പ്രതിരോധത്തിന് 15 കോടി. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി. പോലീസ് ആധുനികവല്‍ക്കരണത്തിന് 152 കോടി. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 50 കോടി.

സമൂഹ്യ പെൻഷൻ വർധിപ്പിച്ചില്ല 

സമൂഹ്യ പെൻഷൻ തുക വർധിപ്പിച്ചില്ല. 1600 രൂപ തന്നെ തുടരും. സാമൂഹിക ക്ഷേമ പെൻഷനിൽ അനർഹരെ ഒഴിവാക്കും. 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ ലഭിക്കും.

പ്രവാസികള്‍ക്കായി 50 കോടി 

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി രൂപ വകയിരുത്തി. നോര്‍ക്ക വഴി ഒരു പ്രവാസിക്ക് പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ ഒരുക്കും. പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍.

പോലീസ് ആധുനികവല്‍ക്കരണത്തിന് 152 കോടി 

സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന് 15 കോടി. ട്രാഫിക് പോലീസിന് 1.8 കോടി. ജനമൈത്രി പോലീസിന് 4.4 കോടി.

തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.10 കോടി രൂപ 

തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ. പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1250 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് 90 കോടി.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ് ഇരട്ടിയാക്കി

ഇരുചക്രവാഹനം – 100 രൂപ

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ - 200 രൂപ

മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ

ഹെവി മോട്ടോര്‍ വാഹനം – 500 രൂപ

Related Stories

No stories found.
logo
The Fourth
www.thefourthnews.in