ഇരുപതാമത് കേരളാ ബാംബൂ ഫെസ്റ്റിന് നാളെ തുടക്കം

ഇരുപതാമത് കേരളാ ബാംബൂ ഫെസ്റ്റിന് നാളെ തുടക്കം

വിപണന സ്റ്റാളുകൾ, പ്രദർശന മേള, മുള - കരകൗശല ഉത്പ്പന്നങ്ങളുടെ നിർമാണ രീതികൾ മനസിലാക്കാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്

കേരള സംസ്ഥാന ബാംബൂ മിഷൻ ഒരുക്കുന്ന 20-ാ മത് കേരള ബാംബൂ ഫെസ്റ്റിന് ജനുവരി 12ന് തുടക്കം. എറണാകുളം ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിലാണ് ഫെസ്റ്റ്. വിവിധതരം മുള ഉത്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ, പ്രദർശന മേള, മുള - കരകൗശല ഉത്പ്പന്നങ്ങളുടെ നിർമാണ രീതികൾ മനസിലാക്കാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.

17 വരെ നടക്കുന്ന ബാംബൂ ഫെസ്റ്റ് നാളെ വൈകിട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതൽ 9 മണിവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്.

കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി നാന്നൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റിവലിന്റെ ഭാഗമാകും. സംസ്ഥാന ബാംബൂ മിഷൻ പരിശീ‌ലകർ രൂപകൽപ്പന ചെയ്‌ത വിവിധ കരകൗശല ഉത്പ്പന്നങ്ങളുടെ പ്രദർശനത്തിനായി പ്രത്യേക ഗാലറിയും സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം പാർലമെന്റ് അംഗം ഹൈബി ഈഡനാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാഥിതി.

logo
The Fourth
www.thefourthnews.in