പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് 27 നാള്‍; സ്ഥാനാര്‍ഥി ഉടനെന്ന് വി ഡി സതീശന്‍, സജ്ജമെന്ന് എം വി ഗോവിന്ദന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് 27 നാള്‍; സ്ഥാനാര്‍ഥി ഉടനെന്ന് വി ഡി സതീശന്‍, സജ്ജമെന്ന് എം വി ഗോവിന്ദന്‍

പാർട്ടി ചാണ്ടി ഉമ്മന്റെ പേര് പറഞ്ഞാൽ അതിനെ പിന്തുണയ്ക്കുമെന്നും മറിയം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതോടെ ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് കേരളം. വോട്ടെടുപ്പ് പുതുപ്പള്ളിയിലെങ്കിലും കേരളമാകെ പോരാട്ടത്തിന്റെ വാശിയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനായി കോണ്‍ഗ്രസ് നിരയില്‍ മകന്‍ ചാണ്ടി ഉമ്മനാണ് സാധ്യത തെളിയുന്നത്. റെജി സഖറിയ, കെ എം രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ കൂടി പരിഗണിക്കുന്നുണ്ടെങ്കിലും മൂന്നാം വട്ടവും ജെയ്ക്ക് സി തോമസിൽ എൽഡിഎഫ് പ്രതീക്ഷ വച്ചേക്കും. വെള്ളിയാഴ്ച തുടങ്ങുന്ന സിപിഎം സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമുണ്ടായേക്കും.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് 27 നാള്‍; സ്ഥാനാര്‍ഥി ഉടനെന്ന് വി ഡി സതീശന്‍, സജ്ജമെന്ന് എം വി ഗോവിന്ദന്‍
മണിപ്പൂർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി കേന്ദ്രം; കാര്യമായ ചർച്ചകളില്ലാതെ പാർലമെന്റ് കടത്തിയത് 5 ബില്ലുകള്‍

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അനൗദ്യോഗികമായി തുടങ്ങിയ ചര്‍ച്ചകള്‍ക്ക് ഇനി ഔദ്യോഗിക മാനം വരും. വേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കളത്തില്‍ ആദ്യ മേല്‍ക്കൈ നേടാനാകും ഇരു മുന്നണികളുടെയും നീക്കം. മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉജ്ജ്വലമായ വിജയം നേടുമെന്നും ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കമെന്നും സതീശന്‍ അത്മവിശ്വാസം പ്രകടിപ്പിച്ചു.

''നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. വിജയിക്കാനുള്ളത് മാത്രമല്ല ഈ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ജനങ്ങളുടെ മുന്‍പില്‍ വിചാരണ ചെയ്യാനുള്ള അവസരമായാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.ആശയപരമായും രാഷ്ട്രീയപരമായും തിരഞ്ഞെടുപ്പിനെ നേരിടും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതുപോലെ ഒരു ടീമായി ഈ തിരഞ്ഞെടുപ്പിനെയും നേരിടും,'' തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് വി ഡി സതീശന്‍ പ്രതികരിച്ചു.

വിജയിക്കാനുള്ളത് മാത്രമല്ല ഈ തിരഞ്ഞെടുപ്പ്, എല്‍ഡിഎഫ് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ജനങ്ങളുടെ മുന്‍പില്‍ വിചാരണ ചെയ്യാനുള്ള അവസരമായാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്
വി ഡി സതീശൻ

തിരഞ്ഞെടുപ്പിന് സിപിഎം സജ്ജമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ യാതൊരു വേവലാതിയും സിപി എമ്മിന് ഇല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ''സി പിഎഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏതുസമയത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാലും അതിനെ നേരിടാന്‍ തയ്യാറാണ്. എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ പെട്ടെന്നുതന്നെ തീരുമാനിക്കും. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കംവയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും പുതുപ്പള്ളിയില്‍ നടക്കുക,'' എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന ഏറ്റവും ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും പുതുപ്പള്ളിയില്‍ നടക്കുക
എം വി ഗോവിന്ദൻ

സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മന്റെ പ്രതികരണം. മരണത്തിനുശേഷം തിരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കാനുള്ള സമയത്തെ കിട്ടിയിരുന്നില്ല. പെട്ടെന്നായിരുന്നു പ്രഖ്യാപനം, വ്യക്തിപരമായി ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ തയാറായിട്ടില്ല. പാർട്ടി ചാണ്ടി ഉമ്മന്റെ പേര് പറഞ്ഞാൽ അതിനെ പിന്തുണയ്ക്കുമെന്നും മറിയം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നാകും സ്ഥാനാർഥിയെന്ന നിലയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത് വിവാദമായിരുന്നു. പിന്നാലെ കുടുംബത്തോട് ആലോചിച്ചാകും തീരുമാനമെന്ന് കെ സുധാകരൻ തിരുത്തി.

logo
The Fourth
www.thefourthnews.in