തിരുവനന്തപുരത്ത് കഴിഞ്ഞ 23 വർഷത്തിനിടെ കാണാതായവരില്‍ 30 കുട്ടികള്‍ ഇപ്പോഴും ഇരുട്ടില്‍; ഉത്തരം കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരത്ത് കഴിഞ്ഞ 23 വർഷത്തിനിടെ കാണാതായവരില്‍ 30 കുട്ടികള്‍ ഇപ്പോഴും ഇരുട്ടില്‍; ഉത്തരം കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം നഗരത്തിൽനിന്ന് പ്രതിവർഷം നൂറിനടുത്ത് കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്

തിരുവനന്തപുരം നഗരത്തിൽനിന്ന് കാണാതായവരിൽ മുപ്പതോളം കുട്ടികൾ ഇപ്പോഴും കാണാമറയത്ത്. 2000-ന് ശേഷമുള്ള കണക്കുകള്‍ പ്രകാരമാണിത്. ഇവരെപ്പറ്റി യാതൊരു സൂചനയും ലഭിക്കാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കുട്ടികളെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങൾ ഏതാണ്ട് അവസാനിപ്പിച്ച മട്ടിലാണെന്നും വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, തിരുവനന്തപുരം നഗരത്തിൽനിന്ന് പ്രതിവർഷം നൂറിനടുത്ത് കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്.

കുട്ടികളെ ഒന്നുകിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോകുകയോ, സ്വയം ഒളിച്ചോടുകയോ, ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരാകുകയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാൽ കാണാതാവുകയോ ചെയ്യുകയാണ് പതിവ്. നിലവിൽ ഒരു തെളിവും ലഭിച്ചിട്ടില്ലാത്ത മുപ്പതോളം കേസുകളിൽ അധികവും 16 അല്ലെങ്കില്‍ 17 വയസ് പ്രായമുള്ളവരാണ്. ഒപ്പം ഇക്കൂട്ടത്തിൽ പത്ത് വയസിൽ താഴെ പ്രായമുള്ളവരും പെൺകുട്ടികളും ഉൾപ്പെടുന്നു. നഷ്ടപ്പെട്ട മക്കൾക്ക് വേണ്ടി വർഷങ്ങളായി മാതാപിതാക്കൾ കാത്തിരിക്കുന്നുണ്ടെങ്കിലും തിരോധനത്തെക്കുറിച്ച് അന്വേഷണ സംഘങ്ങൾക്ക് കൃത്യമായൊരു മറുപടി ഇപ്പോഴും ലഭിച്ചിട്ടില്ല.

ഈ വർഷം നവംബർ 30 വരെയുള്ള 503 മിസ്സിംഗ് കേസുകളിലും 344 (68%) സ്ത്രീകളും 189 പുരുഷന്മാരുമാണ് ഉൾപ്പെട്ടിട്ടുള്ളത്

ഈ കേസുകളിൽ വീണ്ടും അന്വേഷണം ആരംഭിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല കൈമാറാനും നിലവിൽ നിർദേശം നൽകിയിട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. തെളിയിക്കപ്പെടാത്ത ഇത്തരം കേസുകൾ നിലനിൽക്കുമ്പോഴും കാണാതാകുന്ന കുട്ടികളെ കണ്ടെത്തിയതിൽ തിരുവനന്തപുരം പോലീസിന് മികച്ച ട്രാക്ക് റെക്കോർഡാണ് അവകാശപ്പെടാനുള്ളത്. 2020 മുതൽ നഗരത്തിൽ രജിസ്റ്റർ ചെയ്ത 32 തട്ടിക്കൊണ്ടുപോകൽ കേസുകളിലെ മുഴുവൻ കുട്ടികളെയും പോലീസ് കണ്ടെത്തിയിരിക്കുന്നു.

തിരുവനന്തപുരത്ത് കഴിഞ്ഞ 23 വർഷത്തിനിടെ കാണാതായവരില്‍ 30 കുട്ടികള്‍ ഇപ്പോഴും ഇരുട്ടില്‍; ഉത്തരം കണ്ടെത്താനാകാതെ പോലീസ്
'കുട്ടികളിലെ ലൈംഗിക ചൂഷണം കണ്ടെത്താനാകില്ല' : ഫെയ്‌സ്ബുക്കിലെ പുതിയ ഫീച്ചറിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ സംഘടനകൾ

സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, തിരുവനന്തപുരത്ത് കാണാതാകുന്ന പുരുഷൻമാരുടെയും ആൺകുട്ടികളുടെയും എണ്ണത്തിന്‍റെ ഇരട്ടിയാണ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കണക്ക്. ഇതിനുകാരണം സ്ത്രീകൾക്കും പെൺകുട്ടികളുമിടയിൽ വർധിച്ചുവരുന്ന സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനമാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

തിരുവനന്തപുരത്ത് കഴിഞ്ഞ 23 വർഷത്തിനിടെ കാണാതായവരില്‍ 30 കുട്ടികള്‍ ഇപ്പോഴും ഇരുട്ടില്‍; ഉത്തരം കണ്ടെത്താനാകാതെ പോലീസ്
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോ?; ലോക്‌സഭ വെബ്‌സൈറ്റിലെ ഉത്തരം താന്‍ നല്‍കിയതല്ലെന്ന് മന്ത്രി

2020-ൽ കാണാതായ 531 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 381 (70%) സ്ത്രീകളും 180 പുരുഷന്മാരും ആയിരുന്നു. 2021-ൽ രജിസ്റ്റർ ചെയ്ത 504 കേസുകളിൽ 353 (70%) സ്ത്രീകളും 208 പുരുഷന്മാരുമാണ്. ഈ വർഷം നവംബർ 30 വരെയുള്ള 503 മിസ്സിംഗ് കേസുകളിലും 344 (68%) സ്ത്രീകളും 189 പുരുഷന്മാരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

logo
The Fourth
www.thefourthnews.in