873 ഉദ്യോഗസ്ഥർക്ക് പോപുലർ ഫ്രണ്ട് ബന്ധമെന്ന് വാർത്ത; 'അങ്ങനെയൊരു റിപ്പോർട്ടില്ല'; 
നിഷേധിച്ച്  കേരള പോലീസ്

873 ഉദ്യോഗസ്ഥർക്ക് പോപുലർ ഫ്രണ്ട് ബന്ധമെന്ന് വാർത്ത; 'അങ്ങനെയൊരു റിപ്പോർട്ടില്ല'; നിഷേധിച്ച് കേരള പോലീസ്

സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാനമില്ലാത്തതെന്ന് പോലീസ് നിഷേധക്കുറിപ്പിറക്കി

സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരളാ പോലീസ്. പോപുലർ ഫ്രണ്ട് ബന്ധം ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാനമില്ലാത്തതെന്ന് പോലീസ് നിഷേധക്കുറിപ്പിറക്കി.

പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍. പട്ടികയിലുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംസ്ഥാനത്ത് പിഎഫ്ഐയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതിന് ശേഷവും പിഎഫ്ഐ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമയത്തും പോലീസും നേതാക്കളും ഫോണില്‍ ബന്ധപ്പെട്ടെന്ന് എന്‍ഐഎ കണ്ടെത്തിയെന്നുമായിരുന്നു വാർത്തകൾ.

logo
The Fourth
www.thefourthnews.in