കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി : രണ്ടുപേർ പിടിയില്‍

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി : രണ്ടുപേർ പിടിയില്‍

സ്വര്‍ണം പിടിച്ചെടുത്തത് എയര്‍ കസ്റ്റംസും ഡിആര്‍ഐ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏകദേശം 2.1 കിലോഗ്രാം വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഡിആർഐ ഉദ്യോഗസ്ഥരും ചേർന്നാണ് സ്വർണ മിശ്രിതം പിടികൂടിയത്.

സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസ്, കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസാര്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടത്ത് സംഘം നവാസിന് ടിക്കറ്റ് എടുത്തു നൽകുകയും 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in