സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; വെടിയേറ്റത് താമസിക്കുന്ന ഫ്ലാറ്റിനകത്ത്

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; വെടിയേറ്റത് താമസിക്കുന്ന ഫ്ലാറ്റിനകത്ത്

അവധിക്കാലം ചെലവഴിക്കാൻ അൽബർട്ടിന്റെ ഭാര്യയും മകളും സുഡാനിലെത്തിയിരുന്നു. മൂവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.

സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു മലയാളിയും കൊല്ലപ്പെട്ടു. കണ്ണൂർ ജില്ലയിലെ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ ആണ് കൊല്ലപ്പെട്ടത്. സുഡാനിലെ ഇന്ത്യൻ എംബസിയാണ് ഇന്ത്യൻ പൗരൻ ആഭ്യന്തരകലാപത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. സുഡാനിലെ ദാൽ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ആൽബർട്ടിന് ഇന്നലെ രാത്രി ഫ്ലാറ്റിനകത്ത് വെടിയേൽക്കുകയായിരുന്നു. സുഡാനിൽ രണ്ട് ദിവസമായി തുടരുന്ന ആഭ്യന്തര കലാപത്തിൽ 56 പേർക്കാണ് ജീവൻ നഷ്ടമായത്.

വിമുക്തഭടനായിരുന്ന ആൽബർട്ട് ഏറെക്കാലമായി സുഡാനിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. താമസിച്ചികൊണ്ടിരുന്ന ഫ്ലാറ്റിന്റെ ജനൽ വഴി വെടിയേൽക്കുകയായിരുന്നു. അവധിക്കാലം ചെലവഴിക്കാൻ അൽബർട്ടിന്റെ ഭാര്യയും ഇളയ മകളും സുഡാനിലെത്തിയിരുന്നു. മൂവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.

"സുഡാനിലെ ദാൽ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരനായ ആൽബർട്ട് അഗസ്റ്റിൻ ഇന്നലെ വെടിയേറ്റ് മരിച്ചു. അനുബന്ധ നടപടികൾക്കായി എംബസി കുടുംബാംഗങ്ങളുമായും മെഡിക്കൽ അധികാരികളുമായും ബന്ധപ്പെടുന്നുണ്ട്,” എംബസി ട്വീറ്റ് ചെയ്തു.

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; വെടിയേറ്റത് താമസിക്കുന്ന ഫ്ലാറ്റിനകത്ത്
സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘർഷം; 56 പേർ കൊല്ലപ്പെട്ടു, 500ലധികം പേർക്ക് പരുക്ക്

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം എംബസി എല്ലാ ഇന്ത്യക്കാരോടും വീടുകളിൽ തന്നെ തുടരാനും പരമാവധി മുൻകരുതലുകൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. സുഡാനിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർ സന്ദർശനം മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനമായ ഖാർത്തൂമിലെ സംഘർഷാവസ്ഥ കണക്കിലെടുത്തായിരുന്നു എംബസിയുടെ നിർദേശം.

സുഡാനിലെ ആഭ്യന്തരകലാപത്തിൽ 56 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സൈന്യവും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡൻഷ്യൽ കൊട്ടാരം, സ്റ്റേറ്റ് ടിവി, സൈനിക ആസ്ഥാനം എന്നിവിടങ്ങളിൽ ഇരു വിഭാഗവും ഏറ്റുമുട്ടുകയും തലസ്ഥാനമായ ഖാർത്തൂമിൽ ഉൾപ്പടെ നിരവധി തവണ വെടിയുതിർക്കുകയും ചെയ്തു.

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; വെടിയേറ്റത് താമസിക്കുന്ന ഫ്ലാറ്റിനകത്ത്
സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

രാജ്യത്തെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇരുവിഭാഗവും നടത്തുന്ന വെടിവയ്പിനെ തുടർന്ന് പ്രദേശത്തെ ആളുകൾക്ക് ഭക്ഷ്യസഹായം നൽകാൻ എത്തിയ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്പി) മൂന്ന് ജീവനക്കാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെയും മറ്റ് സുപ്രധാന നഗരങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ഇരുകൂട്ടരും ശ്രമിച്ചതോടെ രാത്രി വൈകിയും സംഘർഷം രൂക്ഷമായി തുടർന്നു.

logo
The Fourth
www.thefourthnews.in