നയന സൂര്യൻ
നയന സൂര്യൻ

നയന സൂര്യയുടെ മരണം: വിശദമായ അന്വേഷണത്തിന് പോലീസ്, കൊലപാതക സാധ്യത അന്വേഷിക്കാന്‍ പ്രത്യേക സംഘം ഉടന്‍

കേസില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് നിലവിൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജെ കെ ദിനിൽ 'ദ ഫോർത്തി'നോട്

യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ്. നയനയുടെ മരണത്തിലെ കൊലപാതക സാധ്യത അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഉടൻ രൂപീകരിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് നിലവിൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജെ കെ ദിനിൽ 'ദ ഫോർത്തി'നോട് പറഞ്ഞു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാല്‍ പുനരന്വേഷണത്തിന് കോടതിയുടെ അനുമതി കൂടി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നയന സൂര്യ വാടകയ്ക്ക് താമസിച്ചിരുന്ന വെള്ളയമ്പലം ആല്‍ത്തറയിലെ വീട്ടിൽ പ്രധാന സാക്ഷി മെറിനൊപ്പമെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു

സങ്കീർണമായ കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെയായിരിക്കും നയനയുടെ ദുരൂഹ മരണം അന്വേഷിക്കാൻ നിയോഗിക്കുക. ആരെയെല്ലാം സംഘത്തിൽ ഉൾപ്പെടുത്തണമെന്നത് കമ്മീഷണർ പരിശോധിച്ചു വരികയാണ്. മൊഴി നൽകുന്നതിനായി നയനയുടെ ബന്ധുക്കൾ ഇന്ന് പോലീസിന് മുന്നിൽ ഹാജരായേക്കും.

logo
The Fourth
www.thefourthnews.in