കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു

കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു

എറണാകുളം കാക്കനാട് മാവേലിപുരത്തെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ ഷവര്‍മ കഴിച്ചത്

കൊച്ചിയില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാക്കനാട് സെസ് ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുല്‍ ഡി നായരാണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനേത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ രാഹുല്‍ കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം നില വഷളായി മരണം സംഭവിക്കുകയായിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധമൂലമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂ. ഞായറാഴ്ചയായിരുന്നു യുവാവിനെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

മരണകാരണം ഭക്ഷ്യവിഷബാധമൂലമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂ

എറണാകുളം കാക്കനാട് മാവേലിപുരത്തെ ഹോട്ടലില്‍ നിന്ന് നിന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ ഷവര്‍മ കഴിച്ചത്. അന്ന് മുതല്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് തൃക്കാക്കര നഗരസഭ ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസാമ്പികളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് വന്നതിനു ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in