ട്രെയിനിനുള്ളില്‍ യുവാവിന് പാമ്പുകടിയേറ്റു; സംഭവം ഗുരുവായൂര്‍-മധുര എക്‌പ്രസില്‍ ഏറ്റുമാനൂരില്‍ വച്ച്

ട്രെയിനിനുള്ളില്‍ യുവാവിന് പാമ്പുകടിയേറ്റു; സംഭവം ഗുരുവായൂര്‍-മധുര എക്‌പ്രസില്‍ ഏറ്റുമാനൂരില്‍ വച്ച്

മധുര സ്വദേശി കാര്‍ത്തിക്കിനാണ് പാമ്പുകടിയേറ്റത്. ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരനായിരുന്നു ഇയാള്‍

കോട്ടയം ഏറ്റുമാനൂരില്‍ ട്രെയിനില്‍വെച്ച് യുവാവിന് പാമ്പുകടിയേറ്റു. എലിയാണ് കടിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കടിച്ചത് പാമ്പ് തന്നെയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഗുരുവായൂര്‍-മധുര എക്‌പ്രസിലെ യാത്രക്കാരനായ മധുര സ്വദേശി കാര്‍ത്തിക്കിനാണ് പാമ്പുകടിയേറ്റത്.

ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരനായിരുന്ന കാർത്തിക്കിന് ട്രെയിൻ ഏറ്റുമാനൂരിൽ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് കാലില്‍ കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടിച്ചത് എലിയാണെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ പാമ്പ് ഇഴഞ്ഞുപോകുന്നത് കാര്‍ത്തിക് കണ്ടിരുന്നു. സഹയാത്രികരും പാമ്പിനെ കണ്ടുവെന്ന് സ്ഥീകരിച്ചു. കാർത്തിക്കിന്റെ കാലില്‍ കടിയേറ്റ ഭാഗത്തുനിന്ന് ചോര വരുന്നുണ്ടായിരുന്നുവെന്ന് സഹയാത്രികര്‍ പറഞ്ഞു.

ട്രെയിനിനുള്ളില്‍ യുവാവിന് പാമ്പുകടിയേറ്റു; സംഭവം ഗുരുവായൂര്‍-മധുര എക്‌പ്രസില്‍ ഏറ്റുമാനൂരില്‍ വച്ച്
ഇറ്റലിയിൽനിന്നൊരു 'മഞ്ഞുമ്മൽ ബോയ്' കഥ; മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിന് രക്ഷകരായി വ്യോമസേന, വീഡിയോ

ട്രെയിൻ നിർത്തിയപ്പോൾ, കാര്‍ത്തിക് സഞ്ചരിച്ചിരുന്ന ഏഴാം നമ്പർ ബോഗിയുടെ സ്ഥാനം കാടുപിടിച്ച് കിടക്കുന്നതിന് സമീപത്തായിരുന്നു. ഇവിടെ നിന്നാണ് പാമ്പ് ട്രെയിനിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്. ട്രെയിനിലെ ചെറിയ ഹോള്‍ വഴി പാമ്പ് അകത്തേക്ക് കയറിയതെന്നാണ് നിഗമനം.

ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചാണ് ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നത്. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായിട്ടില്ല.

logo
The Fourth
www.thefourthnews.in