ഔഷധച്ചോറും പഴവര്‍ഗങ്ങളും; ആനകളെയൂട്ടി ചെറായി

പതിനാല് ഗജവീരന്മാര്‍ക്കും അഞ്ച് പിടിയാനകള്‍ക്കുമാണ് ചെറായി ഗജസേന ആനപ്രേമി സംഘം ഇത്തവണ വിരുന്നൊരുക്കിയത്

ആനപ്രേമികളുടെ കണ്ണും മനവും നിറച്ച് ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ ആനയൂട്ട്. കര്‍ക്കടക സുഖചികിത്സയുടെ ഭാഗമായി ചെറായി ഗജസേന ആനപ്രേമി സംഘം നടത്തിവരുന്ന ഗജപൂജയ്ക്കും ആനയൂട്ടിനും നൂറുകണക്കിന് ആളുകള്‍ സാക്ഷിയായി.

നാട്ടാന പരിപാലനം ലക്ഷ്യമിട്ട് പതിനാല് ഗജവീരന്മാര്‍ക്കും അഞ്ച് പിടിയാനകള്‍ക്കുമാണ് ക്ഷേത്രമൈതാനിയില്‍ ഇത്തവണ വിരുന്നൊരുക്കിയത്. കരിമ്പും പഴവര്‍ഗങ്ങളും ഔഷധച്ചോറുമായിരുന്നു പ്രധാന വിഭവങ്ങള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in