മാതാപിതാക്കളുടെ തര്‍ക്കം തീര്‍ക്കാന്‍ നാല് വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി; അറിയാം 'പാരന്‍സ് പാട്രിയെ' എന്ന അധികാരത്തെ

മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുട്ടിയുടെ സംരക്ഷണം സംസ്ഥാനത്തിനോ കോടതിക്കോ ഏറ്റെടുക്കാമെന്ന പ്രത്യേക അധികാരപരിധി ഉപയോഗിച്ചാണ് കോടതി പേര് നിര്‍ദേശിച്ചത്.

കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തര്‍ക്കത്തില്‍ നിയമപ്പോരാട്ടം തുടരുന്നതിനിടെ കുട്ടിക്ക് കേരള ഹൈക്കോടതി പേരിട്ടത് ദേശീയതലത്തില്‍ തന്നെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. രക്ഷിതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ കാലതാമസമെടുക്കുമെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ക്ഷേമത്തിന് തടസ്സമാകുമെന്ന് നിരീക്ഷിച്ച കോടതി മാതാവിന്റെയും പിതാവിന്റെയും ആവശ്യങ്ങളും നിയമസാധുതയും പരിഗണിച്ച് കുട്ടിക്ക് പേര് നിര്‍ദേശിക്കുകയായിരുന്നു.

'മാതാപിതാക്കളുടെ അവകാശങ്ങളല്ല, കുട്ടിയുടെ ക്ഷേമത്തിനാണ് പരിഗണന. പേര് തിരഞ്ഞെടുക്കുമ്പോള്‍ കുട്ടിയുടെ ക്ഷേമം, സാംസ്‌കാരിക പരിഗണനകള്‍, മാതാപിതാക്കളുടെ താല്‍പ്പര്യങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കോടതിക്ക് കണക്കിലെടുക്കാം. ആത്യന്തിക ലക്ഷ്യം, കുട്ടിയുടെ ക്ഷേമമാണ്. അതിനാല്‍, കുട്ടിയുടെ പേര് തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കാന്‍ കോടതി നിര്‍ബന്ധിതമായിരിക്കുന്നു'- ഇതായിരുന്നു കുട്ടിക്ക് പേരിട്ടു കൊണ്ട് കോടതി വ്യക്തമാക്കി.

മാതാപിതാക്കളുടെ തര്‍ക്കം തീര്‍ക്കാന്‍ നാല് വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി; അറിയാം 'പാരന്‍സ് പാട്രിയെ' എന്ന അധികാരത്തെ
പുണ്യ വേണമെന്ന് അമ്മ, പത്മ മതിയെന്ന് അച്ഛന്‍; തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുട്ടിയുടെ സംരക്ഷണം സംസ്ഥാനത്തിനോ കോടതിക്കോ ഏറ്റെടുക്കാമെന്ന പ്രത്യേക അധികാരപരിധി ഉപയോഗിച്ചാണ് കോടതി പേര് നിര്‍ദേശിച്ചത്. 'പാരന്‍സ് പാട്രിയെ' എന്ന സവിശേഷ അധികാരം വിനിയോഗിച്ചാണ് കോടതി പേരിട്ടത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in