പൊൻ‌മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാരെ രക്ഷപ്പെടുത്തി

പൊൻ‌മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാരെ രക്ഷപ്പെടുത്തി

കൊല്ലം പുനലൂർ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്

തിരുവനന്തപുരം പൊൻ‌മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പൊന്മുടി 22 -ാം വളവിലെ ഫോറസ്റ്റ് ഓഫീസിനടുത്താണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് 500 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കൊല്ലം പുനലൂർ സ്വദേശികളായ നവ്‌ജ്യോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തില്‍ നാലുപേരെയും രക്ഷപ്പെടുത്തി. രണ്ടുപേർക്ക് അപകടത്തിൽ പരുക്കേറ്റു.

പൊന്മുടിയിലെ ഏറ്റവും മുകളിലെ വളവിലാണ് അപകടമുണ്ടായത്. മൂടൽ മഞ്ഞും മഴയുമുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

logo
The Fourth
www.thefourthnews.in