'ഇത് എന്നെ തകര്‍ത്തു'; ഝാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

'ഇത് എന്നെ തകര്‍ത്തു'; ഝാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

കേരളത്തില്‍ സന്ദര്‍‌ശനം നടത്തിയ ശേഷമായിരുന്നു ദമ്പതികള്‍ ഝാര്‍ഖണ്ഡിലെത്തിയത്

ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ദമ്പതികള്‍ക്ക് ഝാര്‍ഖണ്ഡില്‍ വെച്ചാണ് അതിക്രമം നേരിട്ടത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കുന്നതിനിടെ ഏഴ് പേര്‍ അടങ്ങുന്ന സംഘം പ്രദേശത്ത് എത്തുകയും യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.

നേപ്പാള്‍ യാത്രയ്ക്ക് മുമ്പ് കേരളവും ദമ്പതികള്‍ സന്ദര്‍ശിച്ചിരുന്നെന്നും കോട്ടയത്ത് തന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. 'ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു.നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ആര്‍ക്കും ഒരിടത്തും ഇത്തരമൊരനുഭവം ഉണ്ടാവരുത്' എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

'ഇത് എന്നെ തകര്‍ത്തു'; ഝാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍
'അപഹാസ്യപരമായ രീതിയിൽ സമൂഹമാധ്യത്തിലൂടെ അപമാനിച്ചു'; സസ്പെൻഷനിലായ കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ വിദ്യാർഥിയുടെ പരാതി

തങ്ങളുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുകയും ലൈംഗികാതിക്രമത്തിനും മര്‍ദ്ദനത്തിനും ഇരകളായതായും ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

'ഒരാള്‍ക്കും സംഭവിക്കരുതെന്ന് വിചാരിക്കുന്നൊന്ന് ഇന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് ആണുങ്ങള്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഞങ്ങളുടെ അധികം സാധനങ്ങളൊന്നും മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്'. എന്നായിരുന്നു ദമ്പതികളുടെ പ്രതികരണം.

'ഇത് എന്നെ തകര്‍ത്തു'; ഝാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍
'ഓരോ നിമിഷവും വിലപ്പെട്ടത്'; പട്ടിണി ഗാസയുടെ ജീവനെടുക്കുന്നു, ദുരിതംപേറി കുട്ടികള്‍

സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ദുംകയിലെ ഫൂലോ ജാനോ മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് ശേഷം സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ ഇവരുടെ മൊഴി രേഖപ്പെടുത്തിയെന്നും ദമ്പതികളെ പോലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും ദുംക ഡെപ്യൂട്ടി കമ്മീഷണര്‍ ആഞ്ജനേയുലു ദോഡ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in