സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

മൂന്ന് വർഷത്തേയ്ക്കാണ് നിയമനം

മുൻ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിക്ക് കൊൽക്കത്ത ആസ്ഥാനമായുള്ള സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ആർഎഫ്ടിഐ) അധ്യക്ഷനായി നിയമനം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൊസൈറ്റി & ഗവേണിംഗ് കൗൺസിൽ ചെയർമാൻ സ്ഥാനമാകും സുരേഷ് ഗോപി വഹിക്കുകയെന്ന് അനുരാഗ് താക്കൂർ വ്യക്തമാക്കി. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഉൾപ്പെടുന്നതാണ് സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്. 1995 ലാണ് ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിതമായത്. രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്  ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പ്രവര്‍ത്തനം.

സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കുന്നു: കടുപ്പിച്ച് ഇന്ത്യ

സമീപകാലത്ത് പ്രമുഖ നടനും സംവിധായകനുമായ ആര്‍ മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു.

logo
The Fourth
www.thefourthnews.in