നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനയിലെ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനയിലെ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി

സമഗ്ര അന്വേഷണം വേണമെന്ന പരാതിക്കാരിയുടെ ആവശ്യം മൗലികാവകാശമാണെന്നും അതിജീവിതക്ക് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. ഗൗരവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

നടിയെ അക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായുള്ള സാക്ഷിമൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അതിജീവിതക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗ്ഗീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും വിഷയം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിൽ പ്രത്യേക പോലീസ് ടീം അന്വേഷിക്കണമെന്നുമുള്ള അതിജീവതയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

അന്വേഷണം ആവശ്യപെടുന്ന ഹര്‍ജി നേരത്തെ തീര്‍പ്പാക്കിയതിനാല്‍ ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍

മെമ്മറി കാര്‍ഡ് പരിശോധനയുമായി ബന്ധപ്പെട്ട് സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്നും അതിജീവിത ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. നടപടിപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അന്വേഷണം നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ട് തള്ളണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. അന്വേഷണം നടത്തിയത് ഇന്‍കാമറ നടപടികളിലൂടെയാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന പരാതിക്കാരിയുടെ ആവശ്യം മൗലികാവകാശമാണെന്നും അതിജീവിതക്ക് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. ഗൗരവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനയിലെ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് മൂന്ന് തവണ; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

എന്നാല്‍, അന്വേഷണം ആവശ്യപെടുന്ന ഹര്‍ജി നേരത്തെ തീര്‍പ്പാക്കിയതിനാല്‍ ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിയെ ശക്തമായി എതിര്‍ത്തു പ്രതിഭാഗം തങ്ങളുടെ എതിര്‍പ്പ് രേഖപെടുത്തണമെന്നും ആവശ്യപ്പെട്ടു. റിപോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു, ഹര്‍ജിയുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മറിയെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടിനെ തുടർന്ന് അതിജീവത നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇത് മറി കടന്ന് നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജികൂടിയായ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തന്നെ വസ്തുതാന്വേഷണം നടത്തുകയായിരുന്നു. പോലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

logo
The Fourth
www.thefourthnews.in