സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ (35) തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമൊത്തായിരുന്നു വാടക ഫ്‌ളാറ്റില്‍ താമസം.

സിറ്റി ഓഫ് ഗോഡ്, മേരിക്കുക്കൊണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in