നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു; വിടവാങ്ങിയത് കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ കലാകാരി

നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു; വിടവാങ്ങിയത് കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ കലാകാരി

പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാര്‍ജയിലെ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു

ഏറെ ജനപ്രീതി നേടിയ 'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു. 27 വയസായിരുന്നു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം.

പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാര്‍ജയിലെ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

ഒരു കുട്ടനാടന്‍ ബ്ലോഗ്, പഞ്ചവര്‍ണ്ണതത്ത, നിത്യഹരിത നായകന്‍, ഒരു യമണ്ടന്‍ പ്രേമകഥ, പുഴയമ്മ, ഉയരെ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in