മലയാള സിനിമയുടെ മുത്തശ്ശിക്ക് വിട; ആർ സുബ്ബലക്ഷ്മി അന്തരിച്ചു

മലയാള സിനിമയുടെ മുത്തശ്ശിക്ക് വിട; ആർ സുബ്ബലക്ഷ്മി അന്തരിച്ചു

എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി (87) അന്തരിച്ചു. നിരവധി ചിത്രങ്ങളിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയ സുബ്ബലക്ഷ്മി വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. നടിയും നർത്തകിയുമായ താര കല്യാണിന്റെ അമ്മയാണ്.

എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നന്ദനം, രാപ്പകൽ, കല്യാണ രാമൻ, തിളക്കം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടൻ വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റ് ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

മലയാള സിനിമയുടെ മുത്തശ്ശിക്ക് വിട; ആർ സുബ്ബലക്ഷ്മി അന്തരിച്ചു
'ഇത് ഗാസയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക് സമർപ്പിക്കുന്നു'; ഫിലിം ഫെയർ പുരസ്‌കാരം ഏറ്റുവാങ്ങി രാജശ്രീ ദേശ്പാണ്ഡെ

കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. 1951 ലാണ് ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in