സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ആവശ്യം 
നിരസിച്ച് ട്രൈബ്യൂണല്‍

സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ആവശ്യം നിരസിച്ച് ട്രൈബ്യൂണല്‍

ഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് തുടര്‍ നടപടിയുമായി മുന്നോട്ട് പോകാം

സംസ്ഥാന സർക്കാർ നൽകിയ കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കെടിയു വി സിയുടെ ചുമതല വഹിക്കുന്ന സിസ തോമസ് നല്‍കിയ ഹര്‍ജി തള്ളി കേരള അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് തുടര്‍ നടപടിയുമായി മുന്നോട്ട് പോകാം. എന്നാല്‍ നടപടിയെടുക്കുന്നതിന് മുന്‍പായി സിസ തോമസിനെ കൂടി കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്തതിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സർ‌ക്കാർ ഉദ്യോ​ഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക വി​ദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഇടക്കാല വിസിയായി നിയമിച്ചത്. അതേസമയം, സിസ തോമസ് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കിക്കും.

നേരത്തേ തിരുവനന്തപുരത്ത് തന്നെ സിസ തോമസിന് നിയമനം നല്‍കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. വി സി ചുമതല വൈകുന്നതിലായിരുന്നു ട്രൈബ്യൂണല്‍ ഇടപെടല്‍. സിസ തോമസിന് അധിക ചുമതലയായി നല്‍കിയ സാങ്കേതിക സര്‍വകലാശാല വി സി സ്ഥാനത്തിന്റെ കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തീരുമാനം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെടിയു വൈസ് ചാന്‍സലറുടെ താത്ക്കാലിക ചുമതല സര്‍ക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നല്‍കാമെന്ന് കാണിച്ച് രാജ്ഭവന്‍ സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in