'ഒന്നര വർഷം മുൻപ് കാണാതായ ഭർത്താവിനെ കണ്ടെന്ന് മൊഴി'; ചുരുളഴിഞ്ഞത് ഭാര്യ നടത്തിയ കൊലപാതകം

'ഒന്നര വർഷം മുൻപ് കാണാതായ ഭർത്താവിനെ കണ്ടെന്ന് മൊഴി'; ചുരുളഴിഞ്ഞത് ഭാര്യ നടത്തിയ കൊലപാതകം

മദ്യപാനിയായ നൗഷാദ് പതിവായി ദേഹോപദ്രവം ഏൽപ്പിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് മൊഴി

ഒന്നരവർഷം മുൻപ് കാണാതായ ഭർത്താവിനെ വഴിയിൽ കണ്ടെന്ന ഭാര്യയുടെ മൊഴിയിൽ ചുരുളഴിഞ്ഞത് കൊലപാതകം. അടൂർ സ്വദേശി അഫ്‌സാനയാണ് ഭർത്താവ് നൗഷാദിന്റെ കൊലപാതകത്തിൽ അറസ്റ്റിലായത്. മൃതദേഹ അവശിഷ്ടത്തിനായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

'ഒന്നര വർഷം മുൻപ് കാണാതായ ഭർത്താവിനെ കണ്ടെന്ന് മൊഴി'; ചുരുളഴിഞ്ഞത് ഭാര്യ നടത്തിയ കൊലപാതകം
'വിവാഹ'ത്തെ നാസി ക്യാമ്പിലെ ക്രൂരതകളുമായി താരതമ്യം ചെയ്തു; ബവാലിനെതിരെ പ്രതിഷേധവുമായി ജൂത സംഘടന

2021ലാണ് പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെ കാണാതായത്. കൂടൽ പോലീസ് കേസ്‌ അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നൗഷാദ് അടൂരിലൂടെ നടന്നുപോകുന്നത് കണ്ടെന്ന് അഫ്‌സാന പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതാണ് സംഭവങ്ങൾക്ക് വഴിത്തിരിവായത്. ആളെ കണ്ടിട്ടും എന്തുകൊണ്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നില്ല എന്ന പോലീസിന്റെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും മാലിന്യം കുഴിയിൽ തള്ളിയെന്നും മൊഴി നൽകിയ അഫ്‌സാന പിന്നീട് സെമിത്തേരിയിൽ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി തിരുത്തി. എന്നാൽ ഇത് പോലീസ് വിശ്വസിച്ചില്ല.

'ഒന്നര വർഷം മുൻപ് കാണാതായ ഭർത്താവിനെ കണ്ടെന്ന് മൊഴി'; ചുരുളഴിഞ്ഞത് ഭാര്യ നടത്തിയ കൊലപാതകം
ദേശീയതലത്തിൽ ചർച്ചയാകുമ്പോഴും മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല; ചുരാചാന്ദ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്പ്

അഫ്‌സാനയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വാടക വീടിന്റെ രണ്ട് മുറികളും അടുക്കളയും പോലീസ് കുഴിച്ച് പരിശോധിച്ചു. കക്കൂസ് ടാങ്കുൾപ്പെടെ തുറന്നുനോക്കിയെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടം ലഭിച്ചില്ല. കൊലപാതകം നടന്നു എന്ന സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അഫ്‌സാനയുടെ അറസ്റ്റ്.

ഇരുവരും മൂന്ന് മാസം മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. മീൻ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു നൗഷാദിന്റെ തൊഴിൽ. മദ്യപാനിയായ നൗഷാദ് പതിവായി ദേഹോപദ്രവം ഏൽപ്പിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് ഭാര്യയുടെ മൊഴി. കൃത്യത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

logo
The Fourth
www.thefourthnews.in