എഎഫ്പിഐ എട്ടാം വാര്‍ഷിക സമ്മേളനം എറണാകുളത്ത്

എഎഫ്പിഐ എട്ടാം വാര്‍ഷിക സമ്മേളനം എറണാകുളത്ത്

ശില്‍പശാല ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്യും.

അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ എട്ടാമത് വാര്‍ഷിക സമ്മേളനം എറണാകുളത്ത്. ഇന്നും നാളെയുമായി എറണാകുളം ട്രിബുട്ട് റോയല്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിലും ശില്‍പശാലയിലും ഇന്ത്യയിലെ പ്രശസ്തരായ ഫാമിലി ഫിസിഷ്യന്‍മാരും മറ്റ് വൈദ്വശാസ്ത്ര വിദഗ്ധരും പങ്കെടുക്കും. ശില്‍പശാല ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്യും.

ആധുനിക വൈദ്യശാസ്ത്ര ശാഖയില്‍ കുടുംബ ഡോക്ടര്‍ സങ്കല്‍പ്പത്തിന്റെ പ്രാധാന്യം ഉയര്‍ത്തികാട്ടുക, ഫാമിലി മെഡിസിന്‍ മേഖലയിലെ പുത്തന്‍ സങ്കേതങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സമ്മേളനത്തില്‍ കേരളത്തിലും പുറത്തുമുള്ള 300ല്‍ അധികം ഡോക്ടര്‍മാര്‍ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in