നെയ്ത്തുശാലകളിലെ കൂലിയില്ലാ ജീവിതം; സ്‌കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും  യൂണിഫോം നെയ്ത കൂലി നല്‍കാതെ സര്‍ക്കാര്‍

നെയ്ത്തുശാലകളിലെ കൂലിയില്ലാ ജീവിതം; സ്‌കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും യൂണിഫോം നെയ്ത കൂലി നല്‍കാതെ സര്‍ക്കാര്‍

നെയ്യാനാവശ്യമായ നൂലുകൂടി കഴിയാറായതോടെ സംസ്ഥാനത്തത് നെയ്ത്ത് വ്യവസായം തന്നെ നിലച്ചേക്കുമെന്ന സ്ഥിതിയാണ്

സംസ്ഥാനത്തെ കൈത്തറി തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. വേനലവധിക്ക് മുൻപ് തന്നെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കുള്ള യൂണിഫോം തുണികളും നെയ്ത് നല്‍കിയിരുന്നെങ്കിലും ആറുമാസത്തെ ശമ്പളവും നാലര വര്‍ഷത്തെ ആനുകൂല്യവും തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സ്‌കൂള്‍ തുറന്ന് ഒരു മാസം പിന്നിട്ടപ്പോഴും ഒന്നരമാസത്തെ ശമ്പള കുടിശ്ശിക മാത്രമാണ് നല്‍കിയതെന്ന് കൊമ്മേരി വീവേഴ്‌സ് പ്രസിഡന്റ് ഹരിദാസന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ കൂലി നല്‍കിയതിന് ശേഷം ആറുമാസകാലം ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. തൊഴിലാളുകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ജനുവരി വരെയുള്ള ഒന്നരമാസത്തെ ശമ്പളം നല്‍കിയെങ്കിലും തുടര്‍ന്നുള്ള ആറുമാസത്തെ ശമ്പളം വീണ്ടും മുടങ്ങി കിടക്കുകയാണെന്ന് ഹരിദാസന്‍ വ്യക്തമാക്കുന്നു.

നെയ്ത്തുശാലകളിലെ കൂലിയില്ലാ ജീവിതം; സ്‌കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും  യൂണിഫോം നെയ്ത കൂലി നല്‍കാതെ സര്‍ക്കാര്‍
സര്‍ക്കാര്‍ കാണണം, നെയ്ത്തുശാലകളിലെ കൂലിയില്ലാ ജീവിതം

2023-2024 വര്‍ഷത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പത്ത് ലക്ഷം കുട്ടികള്‍ക്ക് നല്‍കിയ യൂണിഫോം തുണികള്‍ നെയ്തതിന്റെ കൂലിയാണ് മുടങ്ങിക്കിടക്കുന്നത്. നാലരവര്‍ഷമായി പ്രൊഡക്ഷന്‍ ഇന്‍സന്റ്റീവും ഇവര്‍ക്ക് ലഭിക്കുന്നില്ല. നെയ്യാനാവശ്യമായ നൂലുകൂടി കഴിയാറായതോടെ സംസ്ഥാനത്തത് നെയ്ത്ത് വ്യവസായം തന്നെ നിലച്ചേക്കുമെന്ന സ്ഥിതിയാണ്.

അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോം തുണികള്‍ തൊഴിലാളികള്‍ ഇപ്പോള്‍ നെയ്തു തുടങ്ങിയിട്ടും ആവശ്യമായ നൂല് പോലും ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് അസോസിയേഷനെന്ന് ഹരിദാസന്‍ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in