മോദിക്ക് പുറകെ ഖാർഗെയും തൃശൂരിലേക്ക്; ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി

മോദിക്ക് പുറകെ ഖാർഗെയും തൃശൂരിലേക്ക്; ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി

ഫെബ്രുവരി മൂന്നാം തീയതി തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നടത്തുന്ന പൊതുസമ്മേളനത്തിലാണ് മല്ലികാർജുൻ ഖാർഗെ എത്തുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ കോൺഗ്രസ് നേതാവും എഐസിസി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും തൃശൂരിലേക്ക്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തിനാണ് ഫെബ്രുവരി മൂന്നിന് തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് ഖാർഗെ എത്തുന്നത്.

പൊതുസമ്മേളനത്തിൽ സംസ്ഥാനത്തെ 25177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെ കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.

മോദിക്ക് പുറകെ ഖാർഗെയും തൃശൂരിലേക്ക്; ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി
കേരളത്തിന് പുറത്ത് ഒരു സീറ്റിൽകൂടി കണ്ണുംനട്ട് ലീഗ്; മുര്‍ഷിദാബാദും മീററ്റും അമരാവതിയും ലിസ്റ്റില്‍

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹിയോഗത്തിലാണ് സമ്മേളനം നടത്താൻ തീരുമാനമായത്.

ഭാരവാഹികളുമായി മല്ലികാർജുൻ ഖാർഗെ നേരിട്ട് സംവാദം നടത്തും. രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിൽ പൊതുസമ്മേളനം വിളിച്ചതെന്ന് കെപിസിസി മാധ്യമങ്ങളോട് പറഞ്ഞു.

മോദിക്ക് പുറകെ ഖാർഗെയും തൃശൂരിലേക്ക്; ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി
മാസപ്പടി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരിക്കും പൊതുസമ്മേളനത്തിന്റെ അധ്യക്ഷൻ. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എംഎം ഹസൻ, കെ മുരളീധരൻ, എഐസിസി ഭാരവാഹികൾ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, മറ്റ് എംപിമാർ, എംഎൽഎമാർ, ഡിസിസി, ബ്ലോക്ക് , മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടേയും ഭാരവാഹികൾ ഉൾപ്പെടെയുള്ളവരും പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in