'റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനം'; എ ഐ ക്യാമറ സ്ഥാപിച്ചതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

'റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനം'; എ ഐ ക്യാമറ സ്ഥാപിച്ചതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളെയും പ്രത്യേകമായി പരിഗണിക്കണമെന്നും കോടതി

റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ ഉപയോഗിക്കുന്നത് അഴിമതി ആരോപണത്തിന്റെ പേരിൽ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളെയും പ്രത്യേകമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

റോഡുകളിൽ AI നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് നൂതന സംവിധാനമാണ് എഐ കാമറകൾ. ഇതിൽ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്" കോടതി പറഞ്ഞു.

എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നുപോലും വിമർശനമില്ല. അവരും പുതിയ സംരംഭത്തെ സ്വീകരിക്കുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ ചൂണ്ടികാട്ടി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുവാറ്റുപുഴ സ്വദേശി മോഹനനനും ഭാര്യയും ഹെൽമെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

'റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനം'; എ ഐ ക്യാമറ സ്ഥാപിച്ചതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം
'കോടതി അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക് പണം നല്‍കാവൂ'; എ ഐ ക്യാമറ ഇടപാടില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ക്യാമറയുമായി ബന്ധപ്പെട്ട് അഴിമതിയും സ്വകാര്യത ലംഘനവും ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു. ക്യാമറയുടെ പ്രവര്‍ത്തനം നടപ്പാക്കുന്നതിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത്തരം ഒരു സംരംഭത്തെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നാണ് ഡിവിഷന്‍ ബഞ്ചിന്റെ പുതിയ നിരീക്ഷണം. ഹർജിയിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകാർക്ക് സാമ്പത്തികമായി പണം നൽകരുതെന്ന് നേരത്തെ കോടതി നേരത്തെ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

ഹെൽമറ്റില്ലാതെ ഇരുചക്രവാഹന യാത്ര ഉപേക്ഷിക്കണം.ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് ജീവൻ രക്ഷിക്കാനാണ്. പൗരന്റെ ജീവൻ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.രാജ്യത്തെ നിയമം ലംഘിക്കാൻ പൌരന് അവകാശമില്ലെന്നും കോടതി ചൂണ്ടികാട്ടി.

logo
The Fourth
www.thefourthnews.in