തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്

തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്

തിരുവനന്തപുരം - ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിരുവനന്തപുരം-ദമാം സെക്ടറില്‍ ആദ്യ സര്‍വീസാണ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് രണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ബഹ്റൈനിലേക്കും ദമാമിലേക്കുമാണ് സര്‍വീസുകള്‍. നവംബര്‍ 30 മുതല്‍ തിരുവനന്തപുരം- ബഹ്റൈന്‍ എയര്‍ലൈന്‍ സർവീസ് തുടങ്ങും. തിരുവനന്തപുരം- ദമാം സര്‍വീസ് ഡിസംബര്‍ ഒന്ന് മുതലും പ്രവർത്തനം ആരംഭിക്കും.

ബഹ്റൈന്‍ സര്‍വീസ് (IX 573) ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 05.35 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 08.05 ന് ബഹ്റൈനില്‍ എത്തിച്ചേരും. തിരികെ (IX 574) രാത്രി 09.05 ന് പുറപ്പെട്ട് പുലര്‍ച്ചെ 04.25 ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം-ദമാം വിമാനം (IX 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 05.35-ന് പുറപ്പെട്ട് പ്രാദേശിക സമയം 08.25 ന് ദമാമിലെത്തും. തിരികെ ദമാമില്‍ നിന്ന് (IX 582) രാത്രി 09.25 ന് പുറപ്പെട്ട് പുലര്‍ച്ചെ 05.05ന് തിരുവനന്തപുരത്തെത്തും. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം - ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് എയര്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം -ദമാം സെക്ടറില്‍ ഇത് ആദ്യ സര്‍വീസ് ആണ്.

logo
The Fourth
www.thefourthnews.in