ആകാശ് തില്ലങ്കേരി
ആകാശ് തില്ലങ്കേരി

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരിക്ക് ജാമ്യം

കൂടെയുള്ള രണ്ട് പേര്‍ക്കും ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ ആകാശ് തില്ലങ്കേരി മട്ടന്നൂർ കോടതിയില്‍ കീഴടങ്ങുകയും ജാമ്യം ലഭിക്കുകയുമായിരുന്നു

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരിക്ക് ജാമ്യം. ആകാശ് ഉള്‍പ്പെടെ മൂന്ന് പേർക്കാണ് മട്ടന്നൂർ കോടതി ജാമ്യം അനുവദിച്ചത്. ആകാശ് മട്ടന്നൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. നേരത്തെ അറസ്റ്റിലായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അവര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്.

ഡിവൈഎഫ്‌ഐ വനിതാ നേതാവ് മുഴക്കുന്ന് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തത്. അതിന് പിന്നാലെ ആകാശും ജയപ്രകാശും ജിജോയും ഒളിവില്‍ പോവുകയായിരുന്നു. ജയപ്രകാശിനെ തില്ലങ്കേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്, തൊട്ടു പിന്നാലെ ജിജോയും പോലീസില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ആകാശിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കൂടെയുള്ള രണ്ട് പേര്‍ക്കും ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ ആകാശ് കോടതിയില്‍ കീഴടങ്ങുകയും ജാമ്യം ലഭിക്കുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in